ഗുജറാത്തില്‍ ഉദ്ഘാടനം നടക്കാനിരിക്കെ പാലം തകര്‍ന്നുവീണു; മൂന്ന് എഞ്ചിനീയര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ ഉദ്ഘാടനം നടക്കാനിരിക്കെ പാലം തകര്‍ന്നുവീണു. താപി ജില്ലയില്‍ മിന്‍ദോള നദിക്കു കുറുകെ നിര്‍മ്മിച്ച പാലമാണ് തകര്‍ന്നുവീണത്. ബുധനാഴ്ച്ച രാവിലെ ആറരയോടെയായിരുന്നു സംഭവം. പാലം തകര്‍ന്ന് മണിക്കൂറുകള്‍ക്കുളളില്‍ എക്‌സിക്ക്യൂട്ടീവ് എഞ്ചിനീയര്‍ അടക്കം മൂന്നുപേരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. പാലത്തിലൂടെ ഗതാഗതം തുടങ്ങിയിരുന്നില്ലെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണമുണ്ടാകുമെന്നും താപി ജില്ലാ കളക്ടര്‍ വിപിന്‍ ഗാര്‍ഗ് പറഞ്ഞു. നിര്‍മ്മാണത്തിന് ഉപയോഗിച്ച അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരത്തെക്കുറിച്ചടക്കം വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

താപി ജില്ലയിലെ വലോദ് താലൂക്കിലുളള മായ്പൂര്‍ ഗ്രാമത്തെയും വ്യാരാ താലൂക്കിലെ ദേഗാമ ഗ്രാമത്തെയും ബന്ധിപ്പിച്ചാണ് പാലം നിര്‍മ്മിച്ചത്. നേരത്തെയുണ്ടായിരുന്ന പാലം പൊളിച്ചാണ് പുതിയ പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. ആദ്യമുണ്ടായിരുന്ന പാലം മഴക്കാലത്ത് മുങ്ങിപ്പോകുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍ പുതിയ പാലം വേണമെന്ന് ആവശ്യപ്പെട്ടത്. 2021-ലാണ് പുതിയ പാലം നിര്‍മ്മാണം ആരംഭിച്ചത്. നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്താനിരിക്കെയാണ് ഈ പാലം തകര്‍ന്നുവീണത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

സംഭവത്തില്‍ മുഖ്യമന്ത്രി അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടതായി സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. പ്രാഥമിക റിപ്പോര്‍ട്ടില്‍ പാലം നിര്‍മ്മാണത്തിന് ഉപയോഗിച്ച സാമഗ്രികളുടെ ഗുണനിലവാരത്തില്‍ ഗുരുതര അപാകതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും കോണ്‍ക്രീറ്റിന്റെ ഗുണനിലവാരം കുറഞ്ഞതിന്റെ പേരില്‍ സൂറത്തിലെ അക്ഷയ് കണ്‍സ്ട്രക്ഷന്‍സ് എന്ന സ്ഥാപനത്തെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും പത്രക്കുറിപ്പില്‍ പറയുന്നു.

Contact the author

National Desk

Recent Posts

Web Desk 6 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More