കർണാടകയിൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഇന്നു മുതല്‍

കർണാടകയിൽ കോൺഗ്രസ് സർക്കാരിന്റെ അഞ്ചിന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായ സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്ര മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാറും ചേർന്ന് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയില്‍ 50 ശതമാനം പേര്‍ക്കും പദ്ധതിയുടെ ഗുണം ലഭിക്കും. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ, ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ, നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ, കല്യാണ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ എന്നിവയുടെ ബസുകളിലാണ് സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകള്‍ക്കും സൗജന്യ യാത്ര അനുവദിക്കുക.

അന്തർസംസ്ഥാന സർവീസ് നടത്തുന്ന ബസുകളിൽ കർണാടകയുടെ അതിര്‍ത്തിവരെയും, അതിര്‍ത്തിക്കപ്പുറം പരമാവധി 20 കിലോമീറ്റര്‍വരെയും സൗജന്യമായി യാത്ര ചെയ്യാം. സര്‍ക്കാര്‍ അനുവദിക്കുന്ന 'ശക്തി' സ്മാര്‍ട്ട് കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം അനുവദിക്കുക. എന്നാല്‍, അടുത്ത മൂന്നുമാസംവരെ കേന്ദ്ര-സംസ്ഥാന സർക്കാറുകള്‍ അനുവദിച്ചിട്ടുള്ള തിരിച്ചറിയൽ രേഖ കാണിച്ചാല്‍ മതിയാകും. സർക്കാരിന്റൈ സേവ സിന്ധു പോർട്ടർ, കർണാടക വൺ വെബ്‌സൈറ്റ്, ബാംഗ്ലൂർ വൺ പോർട്ടൽ എന്നിവയിലൂടെ ശക്തി സ്മാര്‍ട്ട് കാര്‍ഡിനായി അപേക്ഷിക്കാം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജാതി, മത, വർഗ ഭേദമില്ലാതെ എല്ലാ വനിതകള്‍ക്കും പദ്ധതിയുടെ ഗുണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മന്ത്രിമാരോടും മറ്റ് നിയമസഭാംഗങ്ങളോടും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. കേന്ദ്ര സര്‍ക്കാറിന്‍റെ വികലമായ നയങ്ങള്‍ കാരണം ഉണ്ടായ വിലക്കയറ്റം മൂലം ദുരിതത്തിലായ സംസ്ഥാനത്തെ സ്ത്രീകൾക്ക് 'ശക്തി പദ്ധതി' ആശ്വാസം നൽകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Contact the author

National Desk

Recent Posts

Web Desk 6 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More