കഴിഞ്ഞ 9 വർഷത്തിൽ തമിഴ്‌നാടിനുവേണ്ടി എന്തുചെയ്‌തെന്ന് പറയൂ; അമിത് ഷായെ വെല്ലുവിളിച്ച് എംകെ സ്റ്റാലിൻ

ചെന്നൈ: കഴിഞ്ഞ ഒന്‍പതുവര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ തമിഴ്‌നാടിനുവേണ്ടി എന്തൊക്കെ ചെയ്‌തെന്ന് പറയാന്‍ ആഭ്യന്തരമന്ത്രി അമിത് ഷായെ വെല്ലുവിളിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. അമിത് ഷായുടെ ചെന്നൈ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രമുളളപ്പോഴായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രിയുടെ വെല്ലുവിളി. 'കഴിഞ്ഞ രണ്ട് ദിവസമായി ആഭ്യന്തര മന്ത്രി ചെന്നൈയിലേക്ക് വരുന്നതിനെക്കുറിച്ചുളള വാര്‍ത്തകളാണ് മാധ്യമങ്ങളില്‍. ഇതെല്ലാം 2024-ലെ തെരഞ്ഞെടുപ്പിനുളള തയാറെടുപ്പിന്റെ ഭാഗമാണ്. എന്തായാലും അദ്ദേഹത്തോട് ഒരു കാര്യം ചോദിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ 9 വര്‍ഷത്തിനിടെ കേന്ദ്രം തമിഴ്‌നാടിനുവേണ്ടി ചെയ്ത കാര്യങ്ങളുടെ ഒരു ലിസ്റ്റ് തരാമോ? തമിഴ്‌നാട് മുഖ്യമന്ത്രി എന്ന നിലയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയില്‍നിന്ന് ഞാന്‍ മറുപടി പ്രതീക്ഷിക്കുന്നു'- എം കെ സ്റ്റാലിന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2015-ല്‍ അരുണ്‍ ജെയ്റ്റ്‌ലി ധനമന്ത്രിയായിരുന്ന കാലത്ത് തമിഴ്‌നാടിനായി മധുരൈ എയിംസ് പദ്ധതി പ്രഖ്യാപിച്ചിരുന്നെന്നും അതിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പോലും ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും എം കെ സ്റ്റാലിന്‍ ആരോപിച്ചു. ബിജെപിക്ക് എപ്പോള്‍ വേണമെങ്കിലും എന്ത് തീരുമാനവുമെടുക്കാനുളള അധികാരമുണ്ടെന്നും കര്‍ണാടകയില്‍ നേരിട്ട പരാജയം ആവര്‍ത്തിക്കുമെന്ന ഭയത്താല്‍ തെരഞ്ഞെടുപ്പുകള്‍ പോലും നേരത്തെ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായാണ് അമിത് ഷാ ചെന്നൈയിലെത്തിയത്. ഇന്ന് വെല്ലൂരില്‍ നടക്കുന്ന പൊതുയോഗത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. 2024-ലെ തെരഞ്ഞെടുപ്പിനു മുന്നോടിയായുളള സന്ദര്‍ശനത്തില്‍ സംസ്ഥാനത്തെ ബിജെപി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തുമെന്നാണ് വിവരം.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More