ലാല്‍ ജൂനിയര്‍-ടൊവിനോ ചിത്രം 'നടികര്‍ തിലകം' ചിത്രീകരണം ആരംഭിക്കുന്നു

ടൊവിനോ തോമസിനെ കേന്ദ്രകഥാപാത്രമാക്കി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന നടികര്‍ തിലകം ചിത്രീകരണം ആരംഭിക്കുന്നു. വ്യത്യസ്ത ലൊക്കേഷനുകളിലായി നൂറ്റി ഇരുപത് ദിവസത്തോളം സിനിമയുടെ ചിത്രീകരണം നടക്കും. ഡേവിഡ് പടിക്കല്‍ എന്ന സൂപ്പര്‍ താരത്തെയാണ് ടൊവിനോ സിനിമയില്‍ അവതരിപ്പിക്കുന്നത്. സൂപ്പര്‍ താരപദവിയിലുളള ഡേവിഡിന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി വരുന്ന പ്രതിസന്ധിയും അതിനെ അതിജീവിക്കാനായി നടന്‍ നടത്തുന്ന ശ്രമങ്ങളും അതിനിടെ അരങ്ങേറുന്ന സംഭവവികാസങ്ങളുമാണ് നടികര്‍ തിലകത്തിന്റെ ഇതിവൃത്തം. 

ഗോഡ് സ്പീഡ് ആന്‍ഡ് മൈത്രീ മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനി, അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍, വൈ രവിശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നാല്‍പ്പതുകോടിയോളമാണ് സിനിമയുടെ മുതല്‍മുടക്ക്. സമീപകാലത്ത് കേരളത്തിലിറങ്ങിയ ഏറ്റവും മുതല്‍ മുടക്കുളള ചിത്രമായിരിക്കും നടികര്‍ തിലകം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വീണാ നന്ദകുമാര്‍, സൗബിന്‍ ഷാഹിര്‍, ധ്യാന്‍ ശ്രീനിവാസന്‍, അനൂപ് മേനോന്‍, ഷൈം ടോം ചാക്കോ, അജു വര്‍ഗീസ്, ശ്രീനാഥ് ഭാസി, ലാല്‍, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, മധുപാല്‍, ഗണപതി, അല്‍ത്താഫ് സലീം, മണിക്കുട്ടന്‍, ശ്രീജിത്ത് രവി, സഞ്ജു ശിവറാം, ഖാലിദ് റഹ്‌മാന്‍, ഇടവേള ബാബു, മാലാ പാര്‍വ്വതി തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഭാവനയും അതിഥി വേഷത്തിലെത്തുന്നുണ്ട്.

Contact the author

Entertainment Desk

Recent Posts

National Desk 23 hours ago
Movies

'പേരോ വിളിപ്പേരോ ശബ്ദമോ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് വിലക്കണം'- ജാക്കി ഷ്രോഫ് കോടതിയില്‍

More
More
Movies

തബു ഹോളിവുഡിലേക്ക് ; 'ഡ്യൂണ്‍: പ്രൊഫെസി' എന്ന സീരീസില്‍ അഭിനയിക്കും

More
More
Web Desk 3 days ago
Movies

'സംവിധായകനുവേണ്ടി എല്ലാം ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നതില്‍ സങ്കടമുണ്ട്'- ടൊവിനോ തോമസ്

More
More
Movies

'കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്'; മലയാളി ഫ്രം ഇന്ത്യ വിവാദത്തില്‍ ഡിജോ ജോസ് ആന്റണി

More
More
Web Desk 1 week ago
Movies

'മഞ്ഞുമ്മല്‍ ബോയ്സി'നെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ അന്വേഷണം

More
More
Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More