രാജസേനനുപിന്നാലെ ഭീമന്‍ രഘുവും സിപിഎമ്മിലേക്ക്

തിരുവനന്തപുരം: സംവിധായകന്‍ രാജസേനനു പിന്നാലെ നടന്‍ ഭീമന്‍ രഘുവും സിപിഎമ്മിലേക്ക്. മുഖ്യമന്ത്രി അമേരിക്കയില്‍നിന്ന് തിരിച്ചെത്തിയാലുടന്‍ അദ്ദേഹത്തെ നേരില്‍കണ്ട് സംസാരിക്കുമെന്നും പാര്‍ട്ടി പ്രവേശനം ഉടനുണ്ടാകുമെന്നും ഭീമന്‍ രഘു പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും രഘു പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'ബിജെപിയുമായി ചേര്‍ന്നുപ്രവര്‍ത്തിക്കാനാവില്ലെന്ന് ഞാന്‍ നേരത്തെ പറഞ്ഞതാണ്. മനസ് മടുപ്പിക്കുന്ന ഒരുപാട് അനുഭവങ്ങള്‍ കേരളത്തിലെ ബിജെപി നേതൃത്വത്തില്‍നിന്നുണ്ടായി. ബിജെപിയിലുണ്ടായിരുന്ന കാലത്ത് ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനായില്ല. തെരഞ്ഞെടുപ്പ് സമയത്ത് ഒരുപാട് മനപ്രയാസത്തിലൂടെയാണ് കടന്നുപോയത്'- ഭീമന്‍ രഘു പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേരത്തെ രാഷ്ട്രീയത്തിലിറങ്ങിയതോടെ തനിക്ക് സിനിമകള്‍ ലഭിക്കാതായെന്നും ബിജെപിയിലേക്ക് വന്നതോടെ ആളുകള്‍ക്ക് തന്നോട് പുച്ഛമായെന്നും ഭീമന്‍ രഘു പറഞ്ഞിരുന്നു. രാഷ്ട്രീയത്തില്‍ വന്നതുതന്നെ തെറ്റായിപ്പോയെന്നാണ് തോന്നുന്നതെന്നും ഇനി രാഷ്ട്രീയത്തിലേക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. 2016-ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കെബി ഗണേഷ് കുമാറിനും നടന്‍ ജഗദീഷിനുമെതിരെയാണ് ഭീമന്‍ രഘു മത്സരിച്ചത്. തോല്‍ക്കുമെന്ന് ഉറപ്പായിട്ടും തന്നെ നിര്‍ബന്ധിച്ച് മത്സരിപ്പിച്ചതാണെന്നും രാഷ്ട്രീയം എന്താണെന്ന് പഠിക്കാമെന്ന് പറഞ്ഞാണ് മത്സരിപ്പിച്ചതെന്നും ഭീമന്‍ രഘു അന്ന് പറഞ്ഞിരുന്നു.ബിജെപി സംസ്ഥാന നേതൃത്വം അവഗണിച്ചെന്നും കലാകാരന്‍ എന്ന നിലയിലും പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയിലും പരിഗണന കിട്ടിയില്ലെന്നും ആരോപിച്ചാണ് സംവിധായകന്‍ രാജസേനന്‍ ബിജെപി വിട്ടത്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

തെരഞ്ഞെടുപ്പ് തോല്‍വി ഭയന്നാണ് മോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കാന്‍ പോയത്- കെ മുരളീധരന്‍

More
More
Web Desk 3 weeks ago
Keralam

അമ്പാന്‍ സ്റ്റൈലില്‍ കാര്‍ 'സ്വിമ്മിംഗ് പൂളാക്കി' യൂട്യൂബർ ; ലൈസന്‍സ് റദ്ദാക്കി ആര്‍ടിഒ

More
More
Web Desk 3 weeks ago
Keralam

രാജ്യസഭയിലേക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി; പുതുമുഖങ്ങള്‍ പരിഗണനയിലുണ്ടെന്ന് സാദിഖലി തങ്ങള്‍

More
More
Web Desk 3 weeks ago
Keralam

മാംസത്തിനു പിന്നാലെ സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിക്കുന്നു

More
More
Web Desk 3 weeks ago
Keralam

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 25-ന്

More
More
Web Desk 3 weeks ago
Keralam

റഫയിലെ അഭയാര്‍ത്ഥി ക്യാംപിനുനേരെ ഇസ്രായേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

More
More