ബിജെപിയെ പൊക്കിപ്പറഞ്ഞ് സിനിമ ചെയ്യുന്ന സിംഹവാലന്‍ കുരങ്ങന്മാരുടെ കൂട്ടത്തില്‍ എന്നെ കൂട്ടണ്ട- ഐഷ സുല്‍ത്താന

ഫ്‌ളഷ് സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ കൂടുതല്‍ പ്രതികരണവുമായി സംവിധായിക ഐഷ സുല്‍ത്താന. ബിജെപിയെ താഴ്ത്തിക്കെട്ടി എന്ന കാരണത്താലാണ് സിനിമ റിലീസാകാത്തതെങ്കില്‍ താന്‍ അതങ്ങ് സഹിക്കുമെന്നും ബിജെപിയെ പൊക്കിപ്പറഞ്ഞ് സിനിമ ചെയ്യുന്ന സിംഹവാലന്‍ കുരങ്ങുകളുടെ കൂട്ടത്തില്‍ തന്നെ കൂട്ടേണ്ടെന്നും ഐഷ സുല്‍ത്താന പറഞ്ഞു. സംഘപരിവാറിനും കേന്ദ്രസര്‍ക്കാരിനുമെതിരായ നിലപാടുകളുടെ പേരില്‍ തന്റെ ചിത്രം റിലീസ് ചെയ്യാന്‍ നിര്‍മ്മാതാവ് ബീനാ കാസിം അനുവദിക്കുന്നില്ലെന്ന് ഐഷ നേരത്തെ ആരോപിച്ചിരുന്നു. സിനിമയില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന രംഗങ്ങളുണ്ടെന്നും നിര്‍മ്മാതാവിന്റെ ഭര്‍ത്താവ് ബിജെപി നേതാവായതിനാല്‍ സിനിമ പുറത്തിറക്കാന്‍ അനുവദിക്കുന്നില്ലെന്നുമാണ് ഐഷയുടെ ആരോപണം.

ഐഷ സുല്‍ത്താനയുടെ പോസ്റ്റ്

ബീനാ കാസിം എന്തൊക്കെ മണ്ടത്തരമാണ് എന്റെ ഫ്രണ്ടിനെ മുൻനിർത്തികൊണ്ട് പറഞ്ഞോണ്ടിരിക്കുന്നത്...?

അഡ്വക്കേറ്റ് ആറ്റബി എന്റെ സുഹൃത്താണ് അവൾക്ക് ഈ സിനിമയെ പറ്റി യാതൊരു അറിവുമില്ല, മീഡിയയിൽ അവൾ പറയുന്ന കാര്യങ്ങൾ കേട്ടപ്പോൾ ബീനാ കാസിമിന് മറുപടി തരണമെന്ന് തോന്നി...

നിങ്ങൾ കെട്ടിചമച്ചു തുപ്പി കൊടുത്ത  കഥകളാണ് അവൾ പറഞ്ഞോണ്ടിരിക്കുന്നത്... ??‍♀️

1: ഒരു സിനിമ സംവിധായിക സ്ക്രിപ്റ്റ് അനുസരിച്ചു ലൊക്കേഷൻ നോക്കി കഴിഞ്ഞാൽ പിന്നെ ആ ലോക്കഷനിലേക്കുള്ള പെർമിഷൻ എടുക്കാൻ പ്രൊഡക്ക്ഷൻ കൺഡ്രോളറേയാണ് ഏല്പിക്കാർ...

Flush എന്ന സിനിമയുടെ ലൊക്കേഷൻ  ലക്ഷദ്വീപിലെ കവരത്തി, അഗത്തി,മിനികോയി, ബംഗാരം, ചെത്ത്ലാത്ത് എന്നി ദ്വീപുകളിലായിട്ടാണ്  ചിത്രികരിക്കാൻ ഉദ്ദേശിച്ചതും പ്രൊഡഷൻ കൺഡ്രോലർ യാസറെ വിളിച്ച് ഞാനത് ഏർപ്പെടുത്തിയതുമാണ്, അവൻ പോയി പെർമിഷൻ വാങ്ങിയതിന്റെ തെളിവുണ്ട് കാരണം അന്ന് ബീന കാസിം എന്ന പ്രൊഡ്യൂസറിന് ഒരു ബാനർ ഉണ്ടായിരുന്നില്ല, അത് കാരണം യാസർ അവന്റെ പേരിൽ രജിസ്റ്റർ ചെയ്ത ബാനറിന്റെ(BigmentHouse production) ലെറ്റർ പാഡിൽ കൂടിയാണ് flush ന്റെ പെർമിഷന് വേണ്ടി അഡ്മിനിക്ക് എഴുതികൊടുത്തത്, എന്നിട്ടിപ്പോ പറയുന്നു ലക്ഷദ്വീപിലെ ബിജെപിയാണ് അതൊക്കെ ചെയ്ത് തന്നെന്നു ?

നിങ്ങളിൽ ആരെയാണ് ഞാൻ പെർമിഷൻ ചോദിച്ചിട്ടും ഹെൽപ്പ് ചോദിച്ചിട്ടും വിളിച്ചത്? ഒന്ന് പറയാമോ? ബീനാ കാസിമിന്റെ ഭർത്താവ് ബിജെപി ആയത് കൊണ്ട് സിനിമയെ ബിജെപി വത്കരിക്കാൻ നിൽക്കണ്ട... 

2: പിന്നെ flush എന്ന സിനിമയിൽ കൂടി L.J. P എന്നും പറഞ്ഞ് B.J.P യെ താഴ്ത്തി കെട്ടിയെന്നുള്ളതും ഒരു കാരണമാണെങ്കിൽ അത് ഞാനങ് സഹിച്ചു, കാരണം ബിജെപിയെ പൊക്കി പറഞ്ഞ് സിനിമ ചെയ്യുന്ന കൂറേ സിംഹവാലൻ കുരങ്ങൻമാർ ഉണ്ടാവുമായിരിക്കും എന്നെ ആ കൂട്ടത്തിൽ കൂട്ടണ്ട...

ഈ ബീന കാസിം വാ തുറക്കില്ലേ? മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കാതെ നിങ്ങൾ തന്നെ മുന്നോട്ടു വരണം...

നിങ്ങൾ മനസിലാക്കേണ്ട ഒരു കാര്യമുണ്ട് : ഒരു സിനിമയെ നിങ്ങളെല്ലാവരും കൂടി ചേർന്ന് കുത്തി കൊന്നു, എന്നിട്ടും നിങ്ങളുടെ പക തീർന്നില്ല, നിങ്ങൾ അതിനേ പോസ്റ്റ്‌മോർട്ടം ചെയ്ത് അതിനകത്തുള്ള എല്ലാ അവയവങ്ങളെയും പുറത്തെടുത്തു കുഴിച്ച് മൂടി, എന്നിട്ടും നിങ്ങളുടെ പക തീർന്നില്ല നിങ്ങളതിനെ എടുത്ത് മോർച്ചയിൽ വെച്ചോണ്ടിരിക്കുന്നു. ആ മോർച്ചറിയിൽ ഇരിക്കുന്ന ബോഡി എങ്കിലും ഞങ്ങൾ ബന്ധുക്കൾക്ക് വിട്ട് താ...

ഇത്രയേ എനിക്ക് ബീനാ കാസിനോട് പറയാനുള്ളൂ...

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

തെരഞ്ഞെടുപ്പ് തോല്‍വി ഭയന്നാണ് മോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കാന്‍ പോയത്- കെ മുരളീധരന്‍

More
More
Web Desk 3 weeks ago
Keralam

അമ്പാന്‍ സ്റ്റൈലില്‍ കാര്‍ 'സ്വിമ്മിംഗ് പൂളാക്കി' യൂട്യൂബർ ; ലൈസന്‍സ് റദ്ദാക്കി ആര്‍ടിഒ

More
More
Web Desk 3 weeks ago
Keralam

രാജ്യസഭയിലേക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി; പുതുമുഖങ്ങള്‍ പരിഗണനയിലുണ്ടെന്ന് സാദിഖലി തങ്ങള്‍

More
More
Web Desk 3 weeks ago
Keralam

മാംസത്തിനു പിന്നാലെ സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിക്കുന്നു

More
More
Web Desk 3 weeks ago
Keralam

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 25-ന്

More
More
Web Desk 3 weeks ago
Keralam

റഫയിലെ അഭയാര്‍ത്ഥി ക്യാംപിനുനേരെ ഇസ്രായേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

More
More