കെ വിദ്യ മഹാരാജാസിനും സാഹിത്യലോകത്തിനും വിദ്യാര്‍ത്ഥി സമൂഹത്തിനും അപമാനം- ബെന്യാമിന്‍

എറണാകുളം: മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ രേഖ നിര്‍മ്മിച്ച സംഭവത്തില്‍ ആരോപണവിധേയയായ മുന്‍ എസ് എഫ് ഐ നേതാവ് കെ വിദ്യക്കെതിരെ വിമര്‍ശനവുമായി എഴുത്തുകാരന്‍ ബെന്യാമിന്‍. വിദ്യ മഹാരാജാസ് കോളേജിനും സാഹിത്യലോകത്തിനും വിദ്യാര്‍ത്ഥി സമൂഹത്തിനും അപമാനമാണെന്ന് ബെന്യാമിന്‍ പറഞ്ഞു. ഇനിയും വിദ്യമാര്‍ ഉണ്ടാവാതിരിക്കാന്‍ കുറ്റക്കാരിയെങ്കില്‍ വിദ്യക്കെതിരെ അന്വേഷണവും കര്‍ശന നടപടിയുമുണ്ടാകണമെന്നും ബെന്യാമിന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

'കെ വിദ്യ മഹാരാജാസിന് അപമാനമാണ്. സാഹിത്യ ലോകത്തിന് അപമാനമാണ്. വിദ്യാര്‍ത്ഥി സമൂഹത്തിന് അപമാനമാണ്. കളളങ്ങള്‍ കൊണ്ട് വിജയം നേടാം എന്ന് വിചാരിക്കുന്ന ഈ കുട്ടി എന്ത് വിദ്യാഭ്യാസമാണ് നേടിയത്? എന്താണ് കുട്ടികളെ പഠിപ്പിക്കുന്നത്? എന്ത് സാഹിത്യമാണ് എഴുതുന്നത്? വിദ്യമാര്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനമായ അന്വേഷണവും കുറ്റക്കാരിയെങ്കില്‍ കടുത്ത ശിക്ഷയും ഉണ്ടാകണം'- ബെന്യാമിന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, വിദ്യക്കെതിരായ അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. വിദ്യ ഒളിവിലാണ് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യാജ രേഖയുണ്ടാക്കി അധ്യാപക നിയമനത്തിന് ശ്രമിച്ച വിദ്യക്കെതിരെ പൊലീസ് ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് കേസെടുത്തത്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More