ബംഗളുരു: ആര്‍എസ്എസ് സ്ഥാപകന്‍ കേശവ് ബലിറാം ഹെഡ്ഗെവാറിനെക്കുറിച്ചുളള പാഠഭാഗങ്ങള്‍ സിലബസില്‍നിന്ന് ഒഴിവാക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. ബിജെപി ഭരണകാലത്ത് സിലബസിലുള്‍പ്പെടുത്തിയ മറ്റ് പാഠഭാഗങ്ങള്‍ പഠിപ്പിക്കരുതെന്ന് അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കുമെന്നാണ് വിവരം. സംസ്കൃത പണ്ഡിതനും ഫിലോസഫറുമായ ബന്നാഞ്ചെ ഗോവിന്ദാചാര്യയുടെയും കന്നഡ വലതുപക്ഷ എഴുത്തുകാരന് ചക്രവര്‍ത്തി സുലിബെലെയുടെയും പാഠഭാഗങ്ങളും ഒഴിവാക്കും.
2023-24 അധ്യായനവര്‍ഷത്തേക്കുളള പാഠപുസ്തകങ്ങള്‍ അച്ചടിച്ചുകഴിഞ്ഞതിനാല്‍ അവ പുനപ്രസിദ്ധീകരിക്കില്ല. പകരം ബിജെപി സര്‍ക്കാരിന്റെ കാലത്ത് ഉള്‍പ്പെടുത്തിയ പാഠഭാഗങ്ങള്‍ പഠിപ്പിക്കേണ്ടെന്ന് നിര്‍ദേശം നല്‍കും. മുഖ്യമന്ത്രി സിദ്ധരാമയ്യയും വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പയുമുള്പ്പെടെ പങ്കെടുത്ത യോഗത്തിലാണ് പാഠഭാഗങ്ങള്‍ നീക്കംചെയ്യാന്‍ തീരുമാനമായത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ബിജെപി സര്‍ക്കാരിന്റെ കാലത്ത് ഉള്‍പ്പെടുത്തിയ വിവാദ പാഠഭാഗങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. സിലബസിലെ മാറ്റങ്ങള്‍ സംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് ഇറക്കുന്നതിനുമുന്പ് വിഷയം മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്തേക്കും. വിദ്യാര്‍ത്ഥികളുടെ മനസില്‍ വിഷം കലര്‍ത്തുന്ന പാഠഭാഗങ്ങള്‍ ഒഴിവാക്കുമെന്ന് സിദ്ധരാമയ്യ നേരത്തെ പറഞ്ഞിരുന്നു.