റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിന് കൊവിഡ്

റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിന് കൊവിഡ് സ്ഥിരീകരിച്ചു. പ്രസിഡന്റ് വ്ലാഡിമർ പുട്ടിനുമായുള്ള വീഡിയോ കോൺഫ്രൻസിൽ മിഷുസ്റ്റിൻ തന്നെയാണ് രോ​ഗ വിവരം വെളിപ്പെടുത്തിയത്. താൻ ഐസൊലേഷനിൽ പോവുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു. ഡപ്യൂട്ടി പ്രധാനമന്ത്രിക്ക് മിഷുസ്റ്റിൻ ചുമതലകൾ കൈമാറിയിട്ടുണ്ട്. ഐസൊലേഷനിൽ പോയാലും മിഷുസ്റ്റിന്റെ സേവനം രാജ്യത്തിന് ആവശ്യമുണ്ടെന്ന് പുട്ടിൻ പറഞ്ഞു. എവിടെ നിന്നാണ് മിഷുസ്റ്റിന് രോ​ഗ ബാധയുണ്ടാതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കൊവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം നടന്ന അവലോകന യോ​ഗത്തിൽ മിഷുസ്റ്റിൻ പങ്കെടുത്തിരുന്നു. മുതിർന്ന ഉദ്യോ​ഗസ്ഥരും മന്ത്രിമാരും യോ​ഗത്തിൽ സംബന്ധിച്ചിരുന്നു. യോ​ഗത്തിൽ പങ്കെടുത്ത മുഴുവൻ ആളുകളോടും നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടേക്കും.

റഷ്യയിൽ കൊവിഡ് രോ​ഗ ബാധ അതീവ ​ഗുരതരമായി തുടരുന്ന സാഹചര്യത്തിലാണ് പ്രധാമന്ത്രി രോ​ഗ ബാധിതനാകുന്നത്. റഷ്യയിൽ ആകെ രോ​ഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. 7000 പേർക്കാണ് വൈറസ് ബാധ മൂലം റഷ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More