തീവണ്ടി അപകടം തടയാൻ 'കവച്' ഉണ്ട് എന്നൊക്കെ മോദി സർക്കാർ പൊങ്ങച്ചം പറയുന്നതാണ്- എം എ ബേബി

ഇന്ത്യയോട് ശത്രുത ഉള്ള ഒരു വിദേശഭരണകൂടം രാജ്യത്തെ തകർക്കുന്ന പോലെയാണ് മോദി സർക്കാർ ദേശദ്രോഹം കാണിക്കുന്നതെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. നരേന്ദ്ര മോദി സർക്കാർ വന്നത് മുതൽ നമ്മുടെ രാജ്യത്തെ ഓരോ പൊതു സംവിധാനത്തിൻറെയും വളർച്ച തടയപ്പെടുകയും അവയെ മനഃപൂർവം തകർക്കുകയും ചെയ്യുകയാണ്. തപാൽ, ടെലിഫോൺ, പൊതുമേഖലാ വ്യവസായങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, സൈന്യം, കൃഷി, ശാസ്ത്രം, സാംസ്കാരിക രംഗം എന്നിങ്ങനെ എല്ലാ രംഗത്തും വലിയ തകർച്ച ഉണ്ടായിയെന്നും എം എ ബേബി പറഞ്ഞു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

അതിദാരുണമായ ഒരു ദുരന്തമാണ് ഇന്നലെ ഒറീസയിലെ ബാലസോറിലുണ്ടായത്. കൊൽക്കത്തയിൽ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന കോറമാണ്ഡൽ എക്സ്പ്രസ് നിറുത്തിയിട്ടിരുന്ന ഒരു ചരക്കു വണ്ടിയിൽ ഇടിച്ചു മറിഞ്ഞു. തുടർന്ന് അതിൻറെ ബോഗികളുടെ മേൽ ബെംഗളൂരുവിൽ നിന്ന് കൊൽക്കത്തയിലേക്ക് പോവുകയായിരുന്ന തീവണ്ടി വന്നു കയറുകയുമായിരുന്നു എന്നാണ് അറിയുന്നത്. നൂറു കണക്കിന് ആളുകൾ മരിക്കുകയും ആയിരക്കണക്കിന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കേരളത്തിലേക്കും മറ്റും വരികയായിരുന്ന തൊഴിലാളികളാണ് മരിച്ചവരിൽ വലിയൊരു പങ്കും എന്നാണ് മനസ്സിലാക്കുന്നത്.

തീവണ്ടി യാത്ര സംബന്ധിച്ച സാങ്കേതിക വിദ്യ ഇത്രയും വികസിച്ച ഇന്നും ഇത്രയും വലിയ ഒരു അപകടം ഒഴിവാക്കാനാവേണ്ടതാണ്. നമ്മുടെ റെയിൽവേ സുരക്ഷയ്ക്ക് സർക്കാർ എന്ത് ചെയ്യുന്നു എന്നത് വിശദമായി വിലയിരുത്തപ്പെടണം. തീവണ്ടി അപകടം തടയാൻ കവച് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട് എന്നൊക്കെ മോദി സർക്കാർ പൊങ്ങച്ചം പറയുന്നതല്ലാതെ മറ്റ് അവകാശവാദങ്ങളിലെല്ലാം പോലെ ഫലത്തിൽ ഇല്ല എന്നതാണ് അവസ്ഥ. 

2014ൽ നരേന്ദ്ര മോദി സർക്കാർ വന്നത് മുതൽ നമ്മുടെ രാജ്യത്തെ ഓരോ പൊതു സംവിധാനത്തിൻറെയും വളർച്ച തടയപ്പെടുകയും അവയെ മനഃപൂർവം തകർക്കുകയും ചെയ്യുകയാണ്. തപാൽ, ടെലിഫോൺ, പൊതുമേഖലാ വ്യവസായങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, സൈന്യം, കൃഷി, ശാസ്ത്രം, സാംസ്കാരിക രംഗം എന്നിങ്ങനെ എല്ലാ രംഗത്തും വലിയ തകർച്ച ഉണ്ടായി. ഇന്ത്യയോട് ശത്രുത ഉള്ള ഒരു വിദേശഭരണകൂടം രാജ്യത്തെ തകർക്കുന്ന പോലെയാണ് മോദി സർക്കാർ ഈ ദേശദ്രോഹം കാണിക്കുന്നത്. 

ഈ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. മരിച്ചവരുടെ കുടുംബങ്ങൾ ഇതോടെ അനാഥമാവുകയാണ്. പ്രത്യേകിച്ചും അന്നം നേടുന്ന തൊഴിലാളികളാണ് മരിച്ചത് എന്നതിനാൽ. പരുക്കേറ്റവർക്കും ജീവിതം ഇനി ഒരു ചോദ്യചിഹ്നമാണ്. മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും ഏറ്റവും ഉയർന്ന നഷ്ടപരിഹാരം നൽകാൻ റെയിൽവേ ബാധ്യസ്ഥമാണ്. തീവണ്ടിയിൽ യാത്ര ചെയ്ത ഇവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം പൂർണമായും റെയിൽവേയുടേതായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 23 hours ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

More
More
Web Desk 1 day ago
Social Post

ബിജെപി വാഷിംഗ് മെഷീന്‍ വെളുപ്പിച്ചെടുത്ത നേതാക്കള്‍ !

More
More
Web Desk 5 days ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 1 week ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 2 weeks ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More