അരിക്കൊമ്പന്റെ ആക്രമണം; പരിക്കേറ്റ കമ്പം സ്വദേശി മരിച്ചു

കമ്പം: അരിക്കൊമ്പന്റെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. കമ്പം സ്വദേശി പാല്‍രാജ് ആണ് മരിച്ചത്. തേനി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. കമ്പത്തെ തെരുവിലൂടെ ഇറങ്ങി ഓടിയ ആന ബൈക്കില്‍ വരികയായിരുന്ന പാല്‍രാജിനെ ആക്രമിക്കുകയായിരുന്നു. വാഹനത്തില്‍നിന്ന് വീണ പാല്‍രാജിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

അതേസമയം, അരിക്കൊമ്പന്‍ തമിഴ്‌നാട് വനമേഖലയിലാണ് ഇപ്പോഴുളളത്. കമ്പത്തുനിന്ന് 10 കിലോമീറ്റര്‍ അകലെ ഷണ്മുഖ നദി ഡാമിനു സമീപത്തേക്ക് നീങ്ങുന്നതായുളള സിഗ്നലുകള്‍ വനംവകുപ്പിന് ലഭിച്ചു. ആന ഇനി ജനവാസ മേഖലയിലിറങ്ങിയാല്‍ മാത്രമേ മയക്കുവെടി വയ്ക്കുകയുളളു. ഇടയ്ക്ക് കാടുകയറുകയും ഇറങ്ങുകയും ചെയ്തുളള അരിക്കൊമ്പന്റെ സഞ്ചാരം ദൗത്യത്തിന് തിരിച്ചടിയാകുന്നുണ്ട്. ദൗത്യസംഘാംഗങ്ങളും കുങ്കിയാനകളും കമ്പത്ത് തുടരുകയാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇടുക്കി ചിന്നക്കനാലില്‍ ജനവാസമേഖലയിലിറങ്ങി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനെത്തുടര്‍ന്നാണ് അരിക്കൊമ്പനെ വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ കൊണ്ടുവിട്ടത്. കേരളാ-തമിഴ്‌നാട് വനാതിര്‍ത്തികളിലൂടെയാണ് ആന സഞ്ചരിക്കുന്നത്. കമ്പം ടൗണിലിറങ്ങി പരിഭ്രാന്തി സൃഷ്ടിച്ച അരിക്കൊമ്പന്‍ ഇപ്പോള്‍ വനത്തിനുളളിലാണ്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

തന്റെ യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യാനാവശ്യപ്പെട്ട് മോദി; അതിന് മണിപ്പൂരിൽ ഇന്റർനെറ്റില്ലെന്ന് പ്രകാശ് രാജ്

More
More
National Desk 1 day ago
National

ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥന്‍ അന്തരിച്ചു

More
More
National Desk 1 day ago
National

മെയ്‌തേയ് വിദ്യാര്‍ത്ഥികളുടെ കൊലപാതകം; മണിപ്പൂരില്‍ ബിജെപി ഓഫീസിന് തീയിട്ടു

More
More
National Desk 1 day ago
National

മധ്യപ്രദേശിലെ പെണ്‍മക്കളുടെ അവസ്ഥയില്‍ രാജ്യം ലജ്ജിക്കുന്നു; പന്ത്രണ്ടുകാരി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

കൃഷ്ണഭക്ത സംഘടനയായ ഇസ്‌കോണ്‍ പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുന്നു; ഗുരുതര ആരോപണവുമായി മേനകാ ഗാന്ധി

More
More
National Desk 2 days ago
National

'മോദിക്ക് കോണ്‍ഗ്രസിനോട് ട്രൂ ലവ്'; വീഡിയോ പങ്കുവെച്ച് ബി വി ശ്രീനിവാസ്

More
More