ചെന്നൈ: ഹിജാബ് ധരിച്ചെത്തിയ ഡോക്ടറെ അധിക്ഷേപിച്ച ബിജെപി നേതാവിനെതിരെ കേസ്. ഭുവനേശ്വര്‍ റാം എന്നയാള്‍ക്കെതിരെയാണ് തമിഴ്നാട് പൊലീസ് കേസെടുത്തത്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. ഭുവനേശ്വറിനെ കണ്ടെത്താന്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. മെയ് 24-നായിരുന്നു സംഭവം.
നാഗപട്ടണം ജില്ലയിലെ തിരുപ്പൂണ്ടിയിലുളള പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ഹിജാബ് ധരിച്ചതിന് വനിതാ ഡോക്ടറെ ബിജെപി നേതാവ് ചോദ്യംചെയ്തത്. രാത്രി സുഹൃത്തിനൊപ്പം ആശുപത്രിയിലെത്തിയയാള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ അധിക്ഷേപിക്കുകയും വീഡിയോ ചിത്രീകരിക്കുകയുമായിരുന്നു. ഇയാള്‍ ഡോക്ടറെ അധിക്ഷേപിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'നിങ്ങള്‍ എന്തിനാണ് ഹിജാബ് ധരിച്ചത്? നിങ്ങള്‍ ഡ്യൂട്ടിയിലല്ലേ? യൂണിഫോം എവിടെ? നിങ്ങള്‍ ഒരു ഡോക്ടറാണോ എന്ന് എനിക്ക് സംശയമുണ്ട്' എന്നാണ് ഇയാള്‍ പറയുന്നത്. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 294 ബി, 353, 298 വകുപ്പുകളും ഐടി ആക്ട് 67 ഡിയും ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.