തിരുവനന്തപുരം: സര്‍ക്കാര്‍ തനിക്ക് ഒരുലക്ഷം രൂപ ഓണറേറിയം അനുവദിച്ചത് വിവാദമാക്കേണ്ട കാര്യമില്ലെന്ന് കെ വി തോമസ്. നേരത്തെ ഈ സ്ഥാനം വഹിച്ചിരുന്ന എ സമ്പത്തിന് നല്‍കിയിരുന്ന ഓണറേറിയം പുനസ്ഥാപിക്കുക മാത്രമാണ് മന്ത്രിസഭ ചെയ്തതെന്നും ശമ്പളം വേണ്ടെന്ന് താന്‍ നേരത്തെ പറഞ്ഞിരുന്നെന്നും കെ വി തോമസ് പറഞ്ഞു. മീഡിയാ വണ്ണിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'ശമ്പളം വേണ്ടെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. അതുകൊണ്ടാണ് ഓണറേറിയം നല്‍കിയത്. എന്റെ മുന്‍ഗാമി സമ്പത്താണ്. അദ്ദേഹം പിന്തുടര്‍ന്ന മാര്‍ഗങ്ങളാണ് ഞാനും പിന്തുടരുന്നത്. സമ്പത്ത് ഉപയോഗിച്ച വീടും ഓഫീസും തന്നെയാണ് ഞാനും ഉപയോഗിക്കുന്നത്. ഒരു മാറ്റവും വരുത്തിയിട്ടില്ല'- കെ വി തോമസ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്നലെയാണ് ഡല്‍ഹിയിലെ കേരളാ സര്‍ക്കാരിന്റെ പ്രതിനിധിയായ കെവി തോമസിന് ഓണറേറിയം പ്രഖ്യാപിച്ചത്. ശമ്പളത്തിനും അലവന്‍സുകള്‍ക്കും പകരം പ്രതിമാസം ഒരുലക്ഷം രൂപ ഓണറേറിയവും രണ്ട് അസിസ്റ്റന്റുമാരെയും ഒരു ഓഫീസ് അറ്റന്‍ഡറെയും ഡ്രൈവറെയും നല്‍കാനാണ് മന്ത്രിസഭ യോഗത്തില്‍ തീരുമാനമായത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് മുന്‍ എംപി എ സമ്പത്തിനെ ഡല്‍ഹിയിലെ കേരളാ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്. അന്ന് അലവന്‍സ് ഉള്‍പ്പെടെ 92,423 രൂപയായിരുന്നു അദ്ദേഹത്തിന് നല്‍കിയിരുന്നത്.