സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ആര്‍എസ്എസിനെയും ബജ്‌റംഗ്ദളിനെയും നിരോധിക്കും- പ്രിയങ്ക് ഖാര്‍ഗെ

ബംഗളുരു: സംസ്ഥാനത്തെ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ആര്‍എസ്എസും ബജ്‌റംഗ്ദളും ഉള്‍പ്പെടെയുളള സംഘടനകളെ നിരോധിക്കുമെന്ന് കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. ബിജെപി നേതൃത്വത്തിന് ഇത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ അവര്‍ക്ക് പാക്കിസ്ഥാനിലേക്ക് പോകാമെന്നും പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ മകനാണ് പ്രിയങ്ക് ഖാര്‍ഗെ. 

'ഏതെങ്കിലും മതസംഘടനകളോ രാഷ്ട്രീയ സംഘടനകളോ സംസ്ഥാനത്തെ സമാധാനം തകര്‍ക്കാനും വര്‍ഗീയ വിദ്വേഷം പടര്‍ത്താനും അതുവഴി കര്‍ണാടകയെ അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ചാല്‍ അവരെ നിയമപരമായി നേരിടാനോ നിരോധിക്കാനോ നമ്മുടെ സര്‍ക്കാര്‍ മടിക്കില്ല. അത് ആര്‍എസ്എസ് ആണോ അതോ ബജ്‌റംഗ്ദള്‍ ആണോ എന്നൊന്നും നോക്കില്ല. നിയമം കയ്യിലെടുക്കുന്നവര്‍ക്കെല്ലാം നിരോധനമേര്‍പ്പെടുത്തും. ഇതൊക്കെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ബിജെപിക്കാര്‍ പാക്കിസ്ഥാനിലേക്ക് പോകട്ടെ'- പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഹിജാബ്, ഗോവധം, ഹലാല്‍ തുടങ്ങിയവയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കുമെന്നും പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു. പൊലീസുകാര്‍ കാവി ഷാളോ ചരടോ കെട്ടി ഡ്യൂട്ടിക്ക് എത്തരുതെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ കഴിഞ്ഞ ദിവസം കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. അതിനുപിന്നാലെയാണ് ബജ്‌റംഗ് ദള്‍- ആര്‍എസ്എസ് നിരോധനം വീണ്ടും ചര്‍ച്ചയായത്.

Contact the author

National Desk

Recent Posts

Web Desk 6 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More