മനീഷ് സിസോദിയയുടെ ജുഡിഷ്യല്‍ കസ്റ്റഡി ജൂണ്‍ 1 വരെ നീട്ടി

ഡല്‍ഹി: ആം ആദ്മി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയുടെ ജുഡിഷ്യല്‍ കസ്റ്റഡി ജൂണ്‍ 1വരെ നീട്ടി. ഡൽഹിയിലെ റൂസ് അവന്യൂ കോടതി പ്രത്യേക ജഡ്ജി എംകെ നാഗ്പാലിന്‍റേതാണ് ഉത്തരവ്. മദ്യനയ അഴിമതി കേസിൽ സിസോദിയയെ പ്രതിചേർത്ത് സിബിഐ  കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഭാരത് രാഷ്ട്ര സമിതി നേതാവ് കെ. കവിതയുടെ ഓഡിറ്റർ ബുച്ചി ബാബു, അർജുൻ പാണ്ഡ, അമൻദീപ് ധാൽ എന്നിവരുടെ പേരും പ്രതിപട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 26- നാണ് ഇദ്ദേഹത്തെ സി ബി ഐ അറസ്റ്റ് ചെയ്തത്. മദ്യനയം പുനഃക്രമീകരിച്ചതിലൂടെ മദ്യവ്യാപാരികളില്‍ നിന്ന് സാമ്പത്തിക നേട്ടം കൈപ്പറ്റിയെന്നാണ് മനീഷ് സിസോദിയക്കെതിരെയുള്ള ആരോപണം. കേസ് സിബിഐ അന്വേഷിക്കണമെന്ന് ഡല്‍ഹി ഗവര്‍ണര്‍ ലഫ്. ഗവര്‍ണര്‍ വി കെ സക്‌സേന നിര്‍ദേശിക്കുകയായിരുന്നു. ഇതിനു പിന്നാലെ സിബിഐ ഉദ്യോഗസ്ഥര്‍ സിസോദിയയുടെ വീട്ടില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു.

അതേസമയം, മനീഷ് സിസോദിയയെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടയില്‍ പൊലീസ് മര്‍ദിച്ചുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചു. കനത്ത പോലീസ് വലയത്തില്‍ സിസോദിയയെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടെ ഡല്‍ഹി ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചു. ഇതിനു മറുപടിയായി മോദി അഹങ്കാരിയായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം ജനാധിപത്യത്തില്‍ വിശ്വസിക്കുന്നില്ലെന്നും മനീഷ് സിസോദിയ പറഞ്ഞു. ഇതിനിടെ പൊലീസ് ഓഫീസർ എ.കെ സിങ് മാധ്യമ പ്രവർത്തകരുടെ ഫോണുകൾ തട്ടിമാറ്റുകയും മനീഷ് സിസോദിയയുടെ കഴുത്തില്‍ പിടിച്ച് വലിക്കുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഇതിനുപിന്നാലെയാണ് ആരോപണവുമായി അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തിയത്. 


Contact the author

National Desk

Recent Posts

Web Desk 13 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More