പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന് 'സവര്‍ക്കര്‍ സദനെ'ന്ന് പേരിടാമെന്ന് തുഷാര്‍ ഗാന്ധി

ഡല്‍ഹി: പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന് സവര്‍ക്കര്‍ സദനെന്ന് പേരിടണമെന്ന പരിഹാസവുമായി എഴുത്തുകാരനും മഹാത്മാഗാന്ധിയുടെ കൊച്ചുമകനുമായ തുഷാര്‍ ഗാന്ധി. സെന്‍ട്രല്‍ ഹാളിന് മാപ്പ് മുറി എന്ന് പേര് നല്‍കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. വി.ഡി. സവർക്കറുടെ ജന്മദിനമായ മെയ് 28-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്ന സാഹചര്യത്തിലാണ് തുഷാര്‍ ഗാന്ധി പരിഹാസവുമായി രംഗത്തെത്തിയത്. 

പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തിന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെയും മുന്‍ രാഷ്ട്രപതി രാം നാഥ് കൊവിന്ദിനെയും ക്ഷണിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. ദളിത്‌, ആദിവാസി വിഭാഗങ്ങളില്‍ നിന്ന് വരുന്ന നേതാക്കളെ ബിജെപി സര്‍ക്കാര്‍ രാഷ്ട്രപതിയാക്കുന്നത് തെരഞ്ഞടുപ്പ് വിജയത്തിനാണെന്നും യഥാര്ത്ഥത്തില്‍ രാഷ്ട്രപതിയുടെ ഓഫീസിനെ നോക്കുകുത്തിയാക്കുകയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ ആരോപിച്ചു. അതേസമയം, സവർക്കറുടെ ജന്മദിനമായ മേയ് 28 ഉദ്ഘാടനത്തിനായി തിരഞ്ഞെടുത്തത് ജനാധിപത്യത്തിന്റെ സ്ഥാപകന്മാരെ അപമാനിക്കാനാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്‌ പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 2 weeks ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 2 weeks ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 2 weeks ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 2 weeks ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More