ഒരു ജയംകൊണ്ട് മടിയന്മാരാകരുത്; കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ഡി കെ ശിവകുമാര്‍

ഡല്‍ഹി: ഒരു ജയംകൊണ്ട് മടിയന്മാരാകരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. കര്‍ണാടക തെരഞ്ഞെടുപ്പില്‍ ലഭിച്ച 135 സീറ്റുകള്‍ കൊണ്ട് താന്‍ തൃപ്തനല്ലെന്നും 2024-ലെ പൊതുതെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഭിന്നതകള്‍ മാറ്റിവെച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഊര്‍ജ്ജസ്വലരായി പ്രവര്‍ത്തിക്കണമെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു. ബംഗളുരുവില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'നിങ്ങളോട് ഒരു കാര്യം പറയട്ടെ, നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച 135 സീറ്റില്‍ ഞാന്‍ തൃപ്തനല്ല. നമ്മുടെ ശ്രദ്ധ ശരിയായ ദിശയിലായിരിക്കണം. അത് വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പാണ്. ഇനിമുതല്‍ എല്ലാ വോട്ടെടുപ്പുകളിലും കോണ്‍ഗ്രസ് മികച്ച പ്രകടനം നടത്തണം. നമ്മളെല്ലാവരും കഠിനമായി പ്രവര്‍ത്തിക്കണം. ഇതൊരു തുടക്കം മാത്രമാണ്. ഒരു ജയംകൊണ്ട് നാം മടിയന്മാരാകരുത്'- ഡി കെ ശിവകുമാര്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പാര്‍ട്ടിക്കാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്നും പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതിലൂടെ മാത്രമേ മതിയായ ഫലം ലഭിക്കുകയുളളുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്തുകയും അടുത്ത അഞ്ചുവര്‍ഷത്തേക്ക് ശക്തമായ ഭരണം നല്‍കുകയും വേണമെന്നും ഡികെ കൂട്ടിച്ചേര്‍ത്തു. മെയ് പത്തിന് നടന്ന തെരഞ്ഞെടുപ്പില്‍ 224 സീറ്റില്‍ 136 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തത്. ഭരണകക്ഷിയായ ബിജെപിക്ക് കേവലം 66 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ഇന്നലെ (മെയ് 20) സിദ്ധരാമയ്യ മുഖ്യമന്ത്രിയായും ഡികെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.

Contact the author

National Desk

Recent Posts

Web Desk 6 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More