കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങളെല്ലാം ആദ്യ കാബിനറ്റ് മീറ്റിംഗില്‍ തന്നെ നടപ്പിലാക്കും- രാഹുല്‍ ഗാന്ധി

ബംഗളുരു: കര്‍ണാടകയില്‍ തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസ് നല്‍കിയ അഞ്ച് വാഗ്ദാനങ്ങളും ആദ്യ കാബിനറ്റ് മീറ്റിംഗില്‍ തന്നെ നടപ്പിലാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാവങ്ങളുടെയും ദുര്‍ബലരുടെയും പിന്നാക്കക്കാരുടെയും ദളിതരുടെയും ഒപ്പം നിന്നതിനാലാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചതെന്നും ബിജെപിയുടെ അഴിമതിയെയും വിദ്വേഷത്തെയും കര്‍ണാടകക്കാര്‍ തോല്‍പ്പിച്ചെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡികെ ശിവകുമാറും സത്യപ്രതിജ്ഞ ചെയ്തതിനുപിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 

'ഞങ്ങള്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കില്ലെന്ന് ഞാന്‍ അന്ന് പറഞ്ഞിരുന്നു. ഞങ്ങള്‍ പറയുന്നത് നടപ്പിലാക്കിയിരിക്കും. പുതിയ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം അടുത്ത മണിക്കൂറുകളില്‍ നടക്കും. ആ മീറ്റിംഗില്‍ തന്നെ കോണ്‍ഗ്രസ് നല്‍കിയ അഞ്ച് വാഗ്ദാനങ്ങളും നിയമമാകും. സുതാര്യവും അഴിമതിമുക്തവുമായ ഭരണം ഞങ്ങള്‍ കാഴ്ച്ചവയ്ക്കും.'- രാഹുല്‍ ഗാന്ധി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബംഗളുരുവിലെ കണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോട്ടാണ് സിദ്ധരാമയ്യക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍, ഹിമാചല്‍ മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിംഗ് സുഖു, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജ തുടങ്ങിയ നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.

Contact the author

National Desk

Recent Posts

Web Desk 6 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More