കൊച്ചി: രൂപമാറ്റം വരുത്തിയ വാഹങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന് കേരളാ ഹൈക്കോടതി. മള്‍ട്ടി കളര്‍ എല്‍ ഇ ഡി, ലേസര്‍, നിയോണ്‍ ലൈറ്റ്സ് തുടങ്ങിയ ഘടിപ്പിക്കുന്നതും നിയമവിരുദ്ധമാണെന്നും ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന് വ്യക്തമാക്കി. ഇത്തരം രീതിയില്‍ രൂപമാറ്റം വരുത്തുന്നത് മോട്ടോര്‍ വാഹന നിയമ പരിധിയില്‍ വരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം വാഹങ്ങള്‍ക്ക് മോട്ടര്‍ നിയമ പ്രകാരമുള്ള ശിക്ഷക്ക് പുറമേ ഓരോ രൂപമാറ്റത്തിനും 5000 രൂപ പിഴയിടാക്കാനും കോടതി ഉത്തരവിട്ടു.
വാഹനാങ്ങള് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദ്ദേശം നല്കി. റോഡുസുരക്ഷാനിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് പോലീസ്, മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്ന 2019-ലെ കോടതി ഉത്തരവ് ലംഘിക്കുന്നതായി ചൂണ്ടിക്കാട്ടി ഓള് കേരള ട്രക്ക് ഓണേഴ്സ് അസോസിയേഷനാണ് ഹര്‍ജി നല്‍കിയത്. അതേസമയം, മോട്ടോര്‍ വാഹന നിയമം അനുസരിച്ച് വാഹനത്തില്‍ രൂപമാറ്റം വരുത്തുന്നത് കുറ്റകരമാണ്. എന്നാല്‍, വാഹനത്തിന്റെ നിറത്തില്‍ ഉള്‍പ്പെടെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തി മാറ്റാനും അനുമതി നല്‍കുന്നുണ്ട്.