പാര്‍ട്ടി തീരുമാനം കോടതി ഉത്തരവുപോലെ അഗീകരിക്കുന്നു- ഡി കെ ശിവകുമാര്‍

ഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച കോണ്‍ഗ്രസ് ഹൈക്കമാണ്ടിന്റെ തീരുമാനം കോടതി ഉത്തരവ് പോലെ അംഗീകരിക്കുന്നതായി പി സി സി അധ്യക്ഷനും കൂടിയായ ഡി കെ ശിവകുമാര്‍ പറഞ്ഞു. ''വിഷയം ഞങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് വിട്ടു. അവരാണ് തീരുമാനമെടുത്തത്. വ്യക്തിപരമായ ആഗ്രഹങ്ങളെക്കാള്‍ പാര്‍ട്ടിയുടെ താത്പര്യമാണിത്. അത് അംഗീകരിക്കേണ്ടതുണ്ട്. വിജയത്തിന്റെ ഫലം എനിക്ക് മാത്രമുള്ളതല്ല. അത് ലക്ഷക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കൂടി അവകാശപ്പെട്ടതാണ്. അവരുടെ പക്ഷത്തുനിന്ന്കൂടി നമ്മള്‍ ചിന്തിക്കണം''- ഡി കെ ശിവകുമാര്‍ പറഞ്ഞു. 

ഇക്കഴിഞ്ഞ 13 നാണ് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നത്. 136 സീറ്റ് നേടി കോണ്‍ഗ്രസ് വന്‍ വിജയം നേടിയെങ്കിലും മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ സമയമെടുത്തത് വജയത്തിന്റെ നിറം കെടുത്തിയിരുന്നു. മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്ന പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയെയും പി സി സി അധ്യക്ഷനും തെരഞ്ഞെടുപ്പ് വിജയത്തിന്റെ പ്രധാന ശില്പിയുമായ ഡി കെ ശിവകുമാറിനെയും ഡല്‍ഹിക്ക് വിളിപ്പിച്ച് നടത്തിയ മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് സമവായം ഉണ്ടായത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതനുസരിച്ച്  സിദ്ധരാമയ്യ ആദ്യത്തെ രണ്ടര വര്‍ഷവും ഡി കെ ശിവകുമാര്‍ അവസാനത്തെ രണ്ടര വര്‍ഷവും മുഖ്യമന്ത്രിസ്ഥാനം പങ്കുവെയ്ക്കും. അടുത്ത ലോക്സഭാ തെരഞ്ഞടുപ്പ് വരെ ഡി കെ ശിവകുമാര്‍ പി സി സി അധ്യക്ഷനായി തുടരും. ഒപ്പം അദ്ദേഹത്തെ ഏക ഉപമുഖ്യന്ത്രിയാക്കാനും ധാരണയായി. അതേ സമയം മുഖ്യമന്ത്രി പദം വേണമെന്ന വാശിയില്‍ നിന്ന് ഡി.കെ.ശിവകുമാര്‍ പിന്‍വലിഞ്ഞത് സോണിയ ഗാന്ധിയുടെ ഇടപെടലോടെയാണെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 

Contact the author

NATIONAL

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More