ജനങ്ങളെ ഒരിക്കലും വിലകുറച്ചു കാണരുത്, ഇത് ബിജെപിയുടെ ധാര്‍ഷ്ട്യത്തിന്റെ തോല്‍വി- രാജ് താക്കറെ

മുംബൈ: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ദയനീയ പരാജയം ഏറ്റുവാങ്ങിയതിനുപിന്നാലെ പാര്‍ട്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മഹാരാഷ്ട്ര നവ് നിര്‍മ്മാണ്‍ സേന അധ്യക്ഷനും താക്കറെ കുടുംബാംഗവുമായ രാജ് താക്കറെ. കോണ്‍ഗ്രസ് വിജയിക്കാന്‍ കാരണം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ഭാരത് ജോഡോ യാത്രയാണെന്നും ബിജെപിയുടെ പരാജയത്തിനു കാരണം പാര്‍ട്ടിയുടെ ധാര്‍ഷ്ട്യമാണെന്നും രാജ് താക്കറെ പറഞ്ഞു. പൊതുജനങ്ങളെ ഒരിക്കലും വിലകുറച്ചുകാണരുതെന്നും അദ്ദേഹം പറഞ്ഞു. 

മഹാരാഷ്ട്രയിലെ അംബര്‍നാഥില്‍ മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു രാജ് താക്കറെയുടെ പ്രതികരണം. 'കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടാന്‍ കാരണം അവരുടെ ധാര്‍ഷ്ട്യമാണ്. തെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വിജയിക്കുകയല്ല മറിച്ച് ഭരിക്കുന്ന പാര്‍ട്ടി പരാജയപ്പെടുകയാണ് ചെയ്യുന്നത്. തങ്ങളെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് അഹങ്കരിച്ചവരുടെ തോല്‍വിയാണിത്. ഈ തോല്‍വിയില്‍നിന്ന് എല്ലാ പാര്‍ട്ടികളും പാഠം ഉള്‍ക്കൊളളണം'- രാജ് താക്കറെ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കര്‍ണാടകയിലേതുപോലെ മഹാരാഷ്ട്രയിലും മാറ്റമുണ്ടാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഭാവി പ്രവചിക്കാന്‍ താന്‍ ജ്യോത്സനല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കര്‍ണാടകയില്‍ 136 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. ഭരണകക്ഷിയായ ബിജെപിക്ക് വെറും 66 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 2 weeks ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 2 weeks ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 2 weeks ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 2 weeks ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More