ബാംഗ്ലൂര്‍: ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം മറികടന്നതോടെ എം എല്‍ എമാരോട് ബാംഗ്ലൂരിലെത്താന്‍ നിര്‍ദ്ദേശം നല്കി കോണ്‍ഗ്രസ്. ബിജെപിയുടെ ഓപ്പറേഷന് താമര മുന്നില്‍ കണ്ടാണ് എം എല്‍ എമാരോട് ബാംഗ്ലൂരിലെത്താന്‍ കോണ്‍ഗ്രസ് നിര്‍ദ്ദേശം നല്‍കിയതെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അധികാരത്തില്‍ തിരിച്ചെത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ബിജെപി പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് കോണ്‍ഗ്രസ് എം എല്‍ എമാരോട് ബാംഗ്ലൂരിലെത്താന്‍ കോണ്‍ഗ്രസ് നിര്‍ദ്ദേശം നല്‍കിയത്.
അതേസമയം, ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് അനുസരിച്ച് 114സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയടക്കം വന്‍ ചാരണം നടത്തിയ ബിജെപിക്ക് 78 സീറ്റില്‍ മാത്രമാണ് ബിജെപിക്ക് ലീഡ് ചെയ്യാന്‍ സാധിക്കുന്നത്. ഇത് ബിജെപി ക്യാമ്പുകളില്‍ വന്‍ നിരാശയാണ് പടര്‍ത്തിയിരിക്കുന്നത്. ജെ ഡി എസ് 23സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ബിജെപിയുടെ 8 മന്ത്രിമാര്‍ അടക്കം പിന്നിലാണ്. കഴിഞ്ഞ തവണ തോറ്റ 20സീറ്റുകളില്‍ കോണ്‍ഗ്രസിന് ഇത്തവണ വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തെരഞ്ഞെടുപ്പ് ഫലം അനുകൂലമായ സാഹചര്യങ്ങളില്‍ കോണ്‍ഗ്രസ് ക്യാമ്പുകളില്‍ ആഘോഷപരിപാടികള്‍ ആരംഭിച്ചു.