ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെതിരായ ശബ്ദ രേഖ പുറത്തുവന്നതിന് പിന്നാലെ തമിഴ്നാട് ധനമന്ത്രി സ്ഥാനത്ത് നിന്നും പളനിവേൽ ത്യാഗ രാജന് സ്ഥാനമാറ്റം. മുഖ്യമന്ത്രി സ്റ്റാലിനും മന്ത്രി ഉദയ നിധി സ്റ്റാലിനും എതിരായ ത്യാഗരാജന്റെ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെയാണ് ധനമന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയത്. ഐടി വകുപ്പിന്റെ ചുമതലയാണ് പുതിയതായി നല്‍കിയിരിക്കുന്നത്. വ്യവസായ വകുപ്പ് മന്ത്രിയായ തങ്കം തേനരസാണ് പുതിയ ധനമന്ത്രി.
ഡിഎംകെയുടെ അഴിമതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഓഡിയോ ക്ലിപ്പ് പുറത്തു വന്നത് പാര്‍ട്ടിക്കും സര്‍ക്കാരിനും കടുത്ത ക്ഷീണമുണ്ടാക്കിയിരിക്കെയാണ് പളനിവേൽ ത്യാഗ രാജന്റെ ധനമന്ത്രി സ്ഥാനം തെറിച്ചത്. മുഖ്യമന്ത്രിയും കുടുംബവും ധനസമാഹരണം നടത്തുന്നെന്നും ഒരേസമയം പാർട്ടിയിലും ഭരണത്തിലും അധികാരകേന്ദ്രത്തിൽ ഇരിക്കുന്നെന്നുമായിരുന്നു ശബ്ദരേഖ. ബിജെപി പുറത്ത് വിട്ട ശബ്ദരേഖ വ്യാജമാണെന്നായിരുന്നു ത്യാഗ രാജന്റെ വാദം. ക്ഷീര സംരക്ഷണ വകുപ്പ് മന്ത്രിയായിരുന്ന നാസറിനെ ഇന്നലെ മന്ത്രിസഭയിൽ നിന്നും മാറ്റിയിരുന്നു.