സുവര്‍ണ്ണക്ഷേത്രത്തിനു സമീപം വീണ്ടും സ്‌ഫോടനം

അമൃത്സര്‍: പഞ്ചാബിലെ സുവര്‍ണ്ണക്ഷേത്രത്തിന് സമീപം വീണ്ടും സ്‌ഫോടനം. പുലര്‍ച്ചെ 12.30 ഓടെയാണ് സ്‌ഫോടനമുണ്ടായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഒരാഴ്ച്ചക്കിടെ സുവര്‍ണ്ണക്ഷേത്രത്തിന് സമീപം നടക്കുന്ന മൂന്നാമത്തെ സ്‌ഫോടനമാണ് ഇത്. '12.20 ഓടെ വലിയൊരു ശബ്ദം കേട്ടു. ഇത് മറ്റൊരു സ്‌ഫോടനമാകാന്‍ സാധ്യതയുണ്ട്. കാര്യങ്ങള്‍ പരിശോധിച്ചുവരികയാണ്. കെട്ടിടത്തിനുപിന്നില്‍നിന്ന് ചില കഷ്ണങ്ങള്‍ ലഭിച്ചിട്ടുണ്ട്. പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. പരിശോധന നടക്കുകയാണ്'- പൊലീസ് കമ്മീഷണര്‍ നൗനിഹല്‍ സിംഗ് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പൊലീസിനൊപ്പം ഫൊറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. സ്‌ഫോടന സാധ്യത തളളുന്നില്ലെന്നും മേഖലയില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്തതായും പൊലീസ് വ്യക്തമാക്കി. മെയ് ആറ്, എട്ട് തിയതികളിലും സുവര്‍ണ്ണക്ഷേത്രത്തിന് സമീപം സ്‌ഫോടനം നടന്നിരുന്നു. ആദ്യത്തെ സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും സമീപത്തെ കെട്ടിടത്തിന് കേടുപാടുകളുണ്ടാവുകയും ചെയ്തു. മെയ് എട്ടിനുണ്ടായ സ്‌ഫോടനത്തിലും ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. 

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 4 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More