അര്‍ജന്‍റീന സര്‍ക്കാര്‍ എന്നെ വധിക്കാന്‍ ആഗ്രഹിച്ചിരുന്നു - ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍: ബ്യൂണസ് ഐറിസില്‍ ആര്‍ച്ച് ബിഷപ്പ് ആയിരുന്ന കാലത്ത് തന്നെ വധിക്കാന്‍ അര്‍ജന്റീന ആഗ്രഹിച്ചിട്ടുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. 1976-83 കാലത്ത് രാജ്യത്ത് അധികാരത്തിലുണ്ടായിരുന്ന സൈനിക ഭരണകൂടവുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്ന തെറ്റായ ആരോപണം അടിസ്ഥാനമാക്കിയാണ് അര്‍ജന്റീന സര്‍ക്കാര്‍ അത്തരമൊരു തീരുമാനത്തിലെത്തിയെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. ഏപ്രില്‍ 29ന് ഹംഗറി സന്ദര്‍ശിക്കുന്നതിനിടെ ഈശോസഭ (ജെസ്യൂട്ട്) യുമായി നടത്തിയ സ്വകാര്യ സംഭാഷണത്തിലാണ് മാര്‍പാപ്പ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇറ്റാലിയന്‍ ജെസ്യൂട്ട് മാധ്യമമായ സിവില്‍റ്റ കത്തോലിക്കയാണ് മാര്‍പാപ്പയുടെ വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ട് ചെയ്തത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജെസ്യൂട്ട് വൈദികനായ ഫ്രാൻസിസ് മാർപാപ്പ 1998 മുതൽ 2013 വരെയായിരുന്നു ബ്യൂണസ് ഐറിസ് ആർച്ച്ബിഷപ്പായി സേവനംചെയ്തത്. 1976-ൽ കമ്യൂണിസ്റ്റ് വിപ്ലവകാരികൾക്ക് സഹായം ചെയ്തെന്നാരോപിച്ച് സൈനിക ഭരണകൂടം രണ്ട് ജെസ്യൂട്ട് വൈദികരെ അറസ്റ്റുചെയ്തിരുന്നു. ഇവരെ ഒറ്റിക്കൊടുത്തത് അന്നത്തെ  ആർച്ച്ബിഷപ്പായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയാണെന്നായിരുന്നു ആരോപണം. 2010ല്‍ ബ്യൂണസ് ഐറിസിലെ ആര്‍ച്ച് ബിഷപ്പ് ആയിരുന്ന സമയത്ത് മാര്‍പാപ്പ കോടിതിയില്‍ തന്റെ നിരപാരധിത്വം തെളിയിക്കുകയും ചെയ്തിരുന്നു.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More