കര്‍ണാടകയില്‍ വോട്ടെടുപ്പ് ആരംഭിച്ചു

ബംഗളുരു: കര്‍ണാടകയില്‍ വോട്ടെടുപ്പ് ആരംഭിച്ചു. 224 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. രാവിലെ ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറുമണിയോടെ അവസാനിക്കും. 5.3 കോടി വോട്ടര്‍മാരാണ് ഇന്ന് പോളിംഗ് ബൂത്തുകളിലേക്കെത്തുക. 224 മണ്ഡലങ്ങളിലായി 2613 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഇതില്‍ 185 പേര്‍ സ്ത്രീകളാണ്. 58,282 പോളിംഗ് സ്‌റ്റേഷനുകളാണ് സംസ്ഥാനത്തുളളത്. ഇതില്‍ 1320 പോളിംഗ് സ്‌റ്റേഷനുകളുടെ ഉത്തരവാദിത്തം വനിതാ ഉദ്യോഗസ്ഥര്‍ക്കാണ്. മെയ് 13-നാണ് വോട്ടെണ്ണല്‍.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബിജെപി മുഴുവന്‍ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് 223 സീറ്റുകളിലും ജെഡിഎസ് 207 സീറ്റുകളിലും ആം ആദ്മി പാര്‍ട്ടി 209 സീറ്റുകളിലും ബിഎസ്പി 133 സീറ്റുകളിലും സിപിഎം നാലു സീറ്റുകളിലും സിപിഐ ഏഴ് സീറ്റുകളിലും എസ്ഡിപിഐ പതിനാറ് സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. സംസ്ഥാനത്ത് സുരക്ഷയ്ക്കായി എണ്‍പത്തിയെട്ടായിരം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. മഹാരാഷ്ട്രയും ഗോവയുമായി അതിര്‍ത്തി പങ്കിടുളള സ്ഥലങ്ങളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെക്ക് പോസ്റ്റുകളിലും പരിശോധന കര്‍ശനമാണ്.

Contact the author

National Desk

Recent Posts

Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 5 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More