താനൂര്‍ ബോട്ടപകടം; മരണം 22 ആയി, 7 പേരുടെ നില ഗുരുതരം

മലപ്പുറം: പരപ്പനങ്ങാടി- താനൂര്‍ നഗരസഭാ അതിര്‍ത്തിയില്‍ ഒട്ടുംപുറം തൂവല്‍തീരം ബീച്ചിലുണ്ടായ വിനോദയാത്രാ ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി.പരപ്പനങ്ങാടി ആവില്‍ ബീച്ച് കുന്നുമ്മല്‍ സൈതലവിയുടെ ഭാര്യ സീനത്ത്, മക്കളായ ഹസ്‌ന, ഷംന, ഷഫ്‌ല, സഫ്‌ന, സൈതലവിയുടെ സഹോദരന്‍ സിറാജിന്റെ ഭാര്യ റസീന, മക്കളായ ഷഹ്‌റ, ഫാത്തിമ റിഷിദ, നൈറ ഫാത്തിമ. ആവില്‍ ബീച്ച് കുന്നുമ്മല്‍ ജാബിറിന്റെ ഭാര്യ ജല്‍സിയ, മകന്‍ ജരീര്‍, താനൂര്‍ സ്റ്റേഷന്‍ സിപിഒ മീനടം സറബുദ്ദീന്‍, ആനക്കയം കളത്തിങ്കല്‍പ്പടി ചെമ്മനിയില്‍ മച്ചിങ്ങല്‍ നിഹാസ്- ഫരീദ ദമ്പതികളുടെ മകള്‍ ആദി ഫാത്തിമ, പരപ്പനങ്ങാടി ചെട്ടിപ്പടി വെട്ടികുറ്റി വീട്ടില്‍ സൈനുല്‍ ആബിദിന്റെ ഭാര്യ അയിശാബി, മകള്‍ ആദില ഷെറി, മകന്‍ അര്‍ഷാന്‍, പെരിന്തല്‍മ്മണ്ണ ശാന്തപുരം കോങ്കാട് വയങ്കര അസീമിന്റെ മകന്‍ അന്‍ഷിദ്, താനൂര്‍ ഓലപ്പീടിക കാട്ടില്‍പ്പീടിയേക്കല്‍ സിദ്ദീഖ്, മകന്‍ ഫൈസാന്‍, മകള്‍ ഫാത്തിമ മിന്‍ഹ, ചെട്ടിപ്പടി സ്വദേശി അദ്‌നാന്‍ എന്നിവരാണ് ബോട്ടപകടത്തില്‍ മരിച്ചത്. ഇതില്‍ 14 പേരും ഒരു കുടുംബത്തില്‍നിന്നുളളവരാണ്. രക്ഷപ്പെട്ട് ചികിത്സയില്‍ കഴിയുന്ന ഏഴുപേരുടെ നില ഗുരുതരമാണ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

35-ഓളം യാത്രികരുമായാണ് ബോട്ട് മുങ്ങിയതെന്നാണ് വിവരം. തീരത്തുനിന്ന് മുന്നൂറുമീറ്റര്‍ അകലെയെത്തിയപ്പോഴാണ് ബോട്ട് മറിഞ്ഞത്. ഇന്നലെ വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവം. അതേസമയം ബോട്ട് മറിഞ്ഞ് മരണപ്പെട്ടവരുടെ പോസ്റ്റ്മാര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മൃതദേഹങ്ങള്‍ പരപ്പനങ്ങാടിയിലെ വീടുകളിലേക്ക് എത്തിച്ച് പൊതുദര്‍ശനത്തിന് വയ്ക്കും. ബോട്ടുടമ താനൂര്‍ സ്വദേശി നാസര്‍ ഒളിവിലാണ്. നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. വിനോദസഞ്ചാരത്തിനുവേണ്ട ഫിറ്റ്‌നസ് ബോട്ടിനില്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മത്സ്യബന്ധനബോട്ട് രൂപമാറ്റം വരുത്തി വിനോദസഞ്ചാരത്തിന് ഉപയോഗിക്കുകയായിരുന്നു എന്നാണ് വിവരം.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More