അന്താരാഷ്ട്ര കോണ്‍ഫറന്‍സിനിടെ തങ്ങളുടെ പതാക തട്ടിപ്പറിച്ചെടുത്ത റഷ്യന്‍ പ്രതിനിധിയെ കൈകാര്യം ചെയ്ത് പതാക തിരികെ വാങ്ങുന്ന യുക്രൈന് എംപിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വ്യാഴാഴ്ച്ച തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ നടന്ന ബ്ലാക്ക് സീ എക്കണോമിക്ക് കോപ്പറേഷന്റെ 61-ാമത് പാര്‍ലമെന്ററി അസംബ്ലിയിലാണ് നാടകീയ സംഭവം അരങ്ങേറിയത്. സമ്മേളനം നടക്കുന്ന ഹാളില്‍ യുക്രൈന് പതാകയുമായി നില്ക്കുന്ന യുക്രൈന് എംപി ഒലെക്സാണ്ടര്‍ മാരിക്കോവ്സ്കിയുടെ അടുത്തെത്തിയ റഷ്യന്‍ പ്രതിനിധി പതാക തട്ടിപ്പറിച്ച് ഓടുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
പിന്നാലെ ഓടിയ യുക്രൈന് എംപി റഷ്യന്‍ പ്രതിനിധിയെ അടിക്കുന്നതും ബലംപ്രയോഗിച്ച് പതാക തിരികെ വാങ്ങുന്നതും വൈറലായ ദൃശ്യങ്ങളില്‍ കാണാം. റഷ്യന്‍ പ്രതിനിധിയെ അടിക്കുന്ന യുക്രൈന് എംപിയെ മറ്റുളളവര്‍ തടയാനും ശ്രമിക്കുന്നുണ്ട്. 'ഞങ്ങളുടെ പതാക നിങ്ങള്‍ക്ക് ഒരിക്കലും കൈക്കലാക്കാനാവില്ല' എന്ന അടിക്കുറിപ്പോടെ യുക്രൈന് എംപിയാണ് ഇതിന്റെ വീഡിയോ പുറത്തുവിട്ടത്.
മുപ്പതുവര്‍ഷം മുന്‍പ് ആരംഭിച്ച ബ്ലാക്ക് സീ എക്കണോമിക് കോപ്പറേഷനില്‍ റഷ്യയും യുക്രൈനും അംഗങ്ങളാണ്. മേഖലയിലെ സമാധാനത്തിനും സുസ്ഥിരതയ്ക്കും വികസനത്തിനുംവേണ്ടിയാണ് രാജ്യാന്തര സമ്മേളനം സംഘടിപ്പിക്കുന്നത്.