ബാംഗ്ലൂര്‍: കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് സര്‍വേ റിപ്പോര്‍ട്ട്. കർണാടകയിൽ പ്രചാരണം അവസാനിക്കാൻ ഒരാഴ്ച മാത്രം ശേഷിക്കെയാണ് ഇന്ത്യ ടുഡേ സി- വോട്ടർ, എബിപി സി- വോട്ടർ സർവേ ഫലം പുറത്തുവന്നത്. 107 മുതല്‍ 119 വരെ സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് ഇന്ത്യ ടുഡേയുടെ സര്‍വേ ഫലം വ്യക്തമാക്കുന്നത്. ബിജെപിക്ക് 74 മുതൽ 86 വരെയും ജെഡിഎസ്സിന് 23 മുതൽ 35 സീറ്റുകളും പ്രവചിക്കുന്നു. എബിപി ന്യൂസ് സർവേ 107 മുതൽ 119 സീറ്റുകൾ വരെ കോൺഗ്രസിന് ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്. ബിജെപിക്ക് 74 മുതൽ 86 സീറ്റുകളും പ്രവചിക്കുന്നു.
സര്‍വേ ഫലം അനുകൂലമാണെങ്കിലും കോണ്‍ഗ്രസ് കടുത്ത പ്രചാരണമാണ് സംസ്ഥാനത്ത് നടത്തുന്നത്. പ്രിയങ്ക ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തിലാണ് കോണ്‍ഗ്രസ് പ്രചാരണപരിപാടികളുമായി മുന്പോട്ട് പോകുന്നത്. അതേസമയം, തുടര്‍ഭരണം ഉറപ്പിക്കാന്‍ ബിജെപി പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണ് രംഗത്തെത്തിറക്കിയിരിക്കുന്നത്. രണ്ട് ഘട്ടമായി നാലുദിവസം കൂടി മോദി പ്രചാരണത്തിന് എത്തും.