'32000 അല്ല 3 പേർ '; ദി കേരളാ സ്റ്റോറി യൂട്യൂബ് ഡിസ്‌ക്രിപ്ഷന്‍ തിരുത്തി

തിരുവനന്തപുരം: വിവാദങ്ങളും വിമര്‍ശനങ്ങളും ശക്തമായതോടെ തങ്ങളുടെ അവകാശവാദം തിരുത്തി ദി കേരളാ സ്‌റ്റോറി അണിയറപ്രവര്‍ത്തകര്‍. 32,000 പെണ്‍കുട്ടികളെ മതംമാറ്റി സിറിയയിലേക്ക് കടത്തി ഐസിസില്‍ ചേര്‍ത്തു എന്നായിരുന്നു സിനിമയുടെ ട്രെയിലറിലും യൂട്യൂബ് ഡിസ്‌ക്രിപ്ഷനിലുമെല്ലാം ആരോപിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ 32,000 എന്നത് മാറ്റി മൂന്ന് ആക്കിയിരിക്കുകയാണ് സിനിമയുടെ പിന്നണിപ്രവര്‍ത്തകര്‍.

'കേരളത്തിലെ 32,000 സ്ത്രീകളുടെ ഹൃദയഭേദകമായ കഥ' എന്നായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ വീഡിയോക്ക് ആദ്യം നല്‍കിയിരുന്ന അടിക്കുറിപ്പ്. ഇതിനെതിരെ സംസ്ഥാനത്ത് വ്യാപക വിമര്‍ശനമുയര്‍ന്നു. 32000 സ്ത്രീകളെ മതംമാറ്റി സിറിയയിലേക്ക് കടത്തിയതിന് തെളിവുതന്നാല്‍ ഒരുകോടി രൂപ ഇനാം നല്‍കുമെന്ന് മുസ്ലീം യൂത്ത് ലീഗ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സിനിമയ്‌ക്കെതിരായ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അടിക്കുറിപ്പില്‍ മാറ്റം വരുത്തിയിരിക്കുന്നത്. 'കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുളള മൂന്ന് പെണ്‍കുട്ടികളുടെ യഥാര്‍ത്ഥ കഥകള്‍' എന്നാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്ന യൂട്യൂബ് ഡിസ്‌ക്രിപ്ഷന്‍. 

മതപരിവര്‍ത്തനത്തിലൂടെ രാജ്യംവിട്ട പെണ്‍കുട്ടികളുടെ കണക്കില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ചിത്രത്തിന്റെ സംവിധായകന്‍ സുദീപ്‌തോ സെന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 32000 പേരെക്കുറിച്ചുളള പരാമര്‍ശം സിനിമ കണ്ടാല്‍ ബോധ്യപ്പെടുമെന്നും 7 വര്‍ഷം ഗവേഷണം ചെയ്താണ് താന്‍ ചിത്രം നിര്‍മ്മിച്ചതെന്നും സെന്‍ അവകാശപ്പെട്ടിരുന്നു. അതിനുപിന്നാലെയാണ് ഇപ്പോള്‍ യൂട്യൂബ് ഡിസ്പ്കിപ്ഷന്‍ തിരുത്തിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Contact the author

National Desk

Recent Posts

National Desk 6 hours ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 7 hours ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 1 day ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 1 day ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 2 days ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 2 days ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More