ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ അട്ടിമറിക്കുന്നതാണ് ബിജെപിയുടെ ഭരണമാതൃക- അശോക് ഗെഹ്ലോട്ട്

ബംഗളുരു: ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ അട്ടിമറിക്കുക എന്നതാണ് ബിജെപിയുടെ ഭരണമാതൃകയെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ട്. രാജസ്ഥാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാനായി ഇറക്കിയ പണം ബിജെപിക്ക് നഷ്ടമായെന്നും എവിടെയൊക്കെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുന്നുവോ അവിടെയെല്ലാം രാജസ്ഥാന്‍ മാതൃക പരീക്ഷിച്ചാല്‍ മാത്രമേ സമൂഹത്തെ സംരക്ഷിക്കാനാവുകയുളളുവെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു. കര്‍ണാടകയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസിനുളളിലെ തമ്മില്‍തല്ലിനെ പരിഹസിച്ചിരുന്നു. കോണ്‍ഗ്രസിന് വോട്ടുചെയ്യുക എന്നതിനര്‍ത്ഥം തമ്മില്‍ തല്ലുന്ന സര്‍ക്കാര്‍ രൂപീകരിക്കുക എന്നാണ് എന്ന് മോദി പറഞ്ഞിരുന്നു. അതിനുമറുപടിയായാണ് ഗെഹ്ലോട്ടിന്റെ പരാമര്‍ശം. 'ബിജെപിയും ഭിന്നിപ്പിക്കപ്പെട്ട വീടാണ്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കുക എന്നതാണ് ആ പാര്‍ട്ടിയുടെ ഭരണമാതൃക. മധ്യപ്രദേശ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങള്‍ അതിന് ഉദാഹരണമാണ്. എന്നാല്‍ രാജസ്ഥാനില്‍ അവരുടെ ശ്രമം പാളിപ്പോയി. രാജസ്ഥാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാനായി ഇറക്കിയ പണം ബിജെപിക്ക് നഷ്ടമായി'- അശോക് ഗെഹ്ലോട്ട് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ താരപ്രചാരകരിലൊരാളാണ് അശോക് ഗെഹ്ലോട്ട്. തിങ്കളാഴ്ച്ച മാംഗ്ലൂരും ബംഗളുരുവിലും അദ്ദേഹം പ്രചാരണത്തിനായി എത്തിയിരുന്നു. രണ്ടിടത്തുമുളള രാജസ്ഥാനികളെ ലക്ഷ്യംവെച്ചായിരുന്നു കോണ്‍ഗ്രസിന്റെ നീക്കം. കര്‍ണാടകയില്‍ നാലുലക്ഷം രാജസ്ഥാനികളുണ്ട്. അവരില്‍ ഒന്നരലക്ഷംപേര്‍ക്ക് കര്‍ണാടകയില്‍ വോട്ടുണ്ട്. മാര്‍വാഡി വ്യാപാരി സമൂഹത്തെ സ്വാധീനിക്കാന്‍ ഗെഹ്ലോട്ടിന് കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

Contact the author

National Desk

Recent Posts

Web Desk 7 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More