തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴ മെയ് നാലുവരെ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്കുശേഷമാണ് മഴ പെയ്യാന്‍ കൂടുതല്‍ സാധ്യതയെന്നും ശക്തമായ മഴമൂലം കടല്‍ക്ഷോഭമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
തെക്കുകിഴക്കന്‍ അറബിക്കടലിലും ലക്ഷദ്വീപ് മേഖലയിലുമായി രൂപംകൊണ്ട ചക്രവാതച്ചുഴിയുടെ സ്വാധീനമാണ് മഴയ്ക്ക് കാരണം. തമിഴ്നാട് തീരം മുതല്‍ വിദര്‍ഭ തീരംവരെ ന്യൂനമര്‍ദ്ദപാത്തി രൂപപ്പെട്ടു. കേരളാ, കര്‍ണാടക, ലക്ഷദ്വീപ്, മാലിദ്വീപ് തീരത്ത് 40-55 കിലോമീറ്റര്‍ വരെ വേഗത്തിലുളള കാറ്റിന് സാധ്യതയുളളതിനാല്‍ കേരളാ- കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകുന്നതിന് വിലക്കുണ്ട്.
ഞായറാഴ്ച്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി മഴ ലഭിച്ചിരുന്നു. വേനല്‍ മഴയ്ക്കൊപ്പം പല സ്ഥലത്തും ശക്തമായ കാറ്റും മിന്നലുമുണ്ടായി.