പുല്‍വാമയിലെ വീഴ്ച്ച മോദി സര്‍ക്കാരിന്റെ അധികാരം നഷ്ടമാക്കും- സത്യപാല്‍ മാലിക്ക്

ഡല്‍ഹി: പുല്‍വാമയിലെ വീഴ്ച്ച മോദി സര്‍ക്കാരിന്റെ അധികാരം നഷ്ടമാക്കുമെന്ന് ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. പുല്‍വാമ ഭീകരാക്രമണത്തില്‍ അന്വേഷണം വേണമെന്നും വീഴ്ച്ചയുടെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സത്യപാല്‍ മാലിക് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'പുല്‍വാമയിലെ വീഴ്ച്ചയെക്കുറിച്ച് പുറത്തുപറയരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടുവെന്ന് പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. ഇക്കാര്യം വെളിപ്പെടുത്തിയതിനുളള പ്രതികാരനടപടിയാണ് സി ബി ഐയുടെ ചോദ്യംചെയ്യലും സുരക്ഷ കുറയ്ക്കലുമെല്ലാം. നരേന്ദ്രമോദിക്ക് അഴിമതിയോട് ഒരു എതിര്‍പ്പുമില്ല. ഗോവയിലെ അഴിമതി തുറന്നുപറഞ്ഞതിനാണ് എന്നെ മേഘാലയയിലേക്ക് മാറ്റിയത്'- സത്യപാല്‍ മാലിക് പറഞ്ഞു.

പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വീഴ്ച്ച സംഭവിച്ചു എന്ന് സത്യപാല്‍ മാലിക് ആരോപിച്ചിരുന്നു. ആ കാര്യം പുറത്തുപറയരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നോട് പറഞ്ഞതായും അദ്ദേഹം ദി വയറിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. 2019 ഫെബ്രുവരി പതിനാലിന് പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ 40 സൈനികരാണ് കൊല്ലപ്പെട്ടത്. അന്ന് ജമ്മു കശ്മീര്‍ ഗവര്‍ണറായിരുന്നു സത്യപാല്‍ മാലിക്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, റിലയന്‍സ് ഇന്‍ഷുറന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലില്‍ സിബിഐ കഴിഞ്ഞ ദിവസം സത്യപാല്‍ മാലിക്കിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. 'കശ്മീര്‍ ഗവര്‍ണറായിരിക്കെ രണ്ട് പദ്ധതികള്‍ പാസാക്കാനായി എനിക്കുമുന്നിലെത്തി. അതിലൊന്ന് അനില്‍ അംബാനിയുടെതും മറ്റൊന്ന് പ്രധാനമന്ത്രിയുമായി ബന്ധമുളള ആര്‍എസ്എസ് നേതാവ് റാം മാധവിന്റേതുമായിരുന്നു. പദ്ധതികളില്‍ അഴിമതി സാധ്യത കണ്ടതോടെ രണ്ടും റദ്ദാക്കാന്‍ നിര്‍ദേശിച്ചു. പദ്ധതികളില്‍ ഒപ്പിട്ടാല്‍ 300 കോടി രൂപ കൈക്കൂലി കിട്ടുമെന്ന് ചില ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചിരുന്നു'-എന്നായിരുന്നു സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ സി ബി ഐ ചോദ്യംചെയ്തത്.

Contact the author

National Desk

Recent Posts

Web Desk 6 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More