തമിഴ് ഔദ്യോഗിക ഗാനത്തെ അപമാനിച്ച ബിജെപി നേതാവ് അണ്ണാമലൈ മാപ്പ് പറയണം - കനിമൊഴി

ചെന്നൈ: തമിഴ്നാടിന്‍റെ ഔദ്യോഗിക ഗാനത്തെ അപമാനിച്ച സംഭവത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ മാപ്പ് പറയണമെന്ന് ഡി എം കെ നേതാവ് കനിമൊഴി. കർണാടകയിലെ ശിവമോഗയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തനിടെ അണ്ണാമലൈ തമിഴ് ഔദ്യോഗിക ഗാനത്തെ അപമാനിച്ചുവെന്നാണ് കനിമൊഴിയുടെ ആരോപണം. "തമിഴ് തായ് വാഴ്ത്ത്" നെ അപഹസിക്കുന്നതിൽ നിന്ന് തന്റെ പാർട്ടി പ്രവർത്തകരെ പിന്തിരിപ്പിക്കാന്‍ സാധിക്കാത്ത ഒരാള്‍ക്ക് എങ്ങനെയാണ് തമിഴ്നാട്ടിലെ ജനങ്ങളുടെ കാര്യങ്ങള്‍ നോക്കാന്‍ സാധിക്കുകയെന്ന് കനിമൊഴി ട്വീറ്റ് ചെയ്തു.

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടിക്കിടെ തമിഴ് ഔദ്യോഗിക ഗാനം ആലപിക്കുകയും തുടര്‍ന്ന് ബിജെപി നേതാവ് കെ.എസ് ഈശ്വരപ്പ ഇടപെട്ട് ഗാനം പാതിവഴിയിൽ നിർത്തിവെപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കര്‍ണാടകയുടെ ഔദ്യോഗിക ഗാനം ആലപിക്കാന്‍ ഈശ്വരപ്പ ആവശ്യപ്പെട്ടു. ഇതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. അണ്ണാമലൈ പങ്കെടുത്ത പരിപാടിയിലായിരുന്നു സംഭവം. ഇതിനുപിന്നാലെയാണ് ബിജെപി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഡി എം കെ നേതാക്കള്‍ രംഗത്തെത്തിയത്. 

Contact the author

National Desk

Recent Posts

Web Desk 9 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More