അജിത് പവാറിന്‍റെ ബിജെപി പ്രവേശനത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ല - ശരത് പവാര്‍

അമരാവതി: അജിത് പവാര്‍ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് എന്‍ സി പി നേതാവ് ശരത് പവാര്‍. ആരെങ്കിലും പാര്‍ട്ടിയില്‍ നിന്നും പോകാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് അവരുടെ തന്ത്രമാണ്. അതുകൊണ്ട് തന്നെ അത്തരമൊരു ചര്‍ച്ച അവർ നടത്തുന്നുണ്ടാകണം. ഒരു നിലപാട് എടുത്താല്‍ ഉറച്ച് നില്‍ക്കണം. അജിത്‌ പവാറുമായി ബന്ധപ്പെട്ട് പാര്‍ട്ടി മീറ്റിംഗില്‍ ഒരു ചർച്ചയും നടത്തിയിട്ടില്ലാത്തതിനാൽ ഈ വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ശരത് പവാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

മഹാരാഷ്ട്ര മുഖ്യമന്ത്രിയാകാൻ തയാറെടുക്കുകയാണെന്നും അങ്ങനെ സ്വപ്നം കാണുന്നുണ്ടെന്നും അജിത്‌ പവാര്‍ അടുത്തിടെ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് അജിത്‌ പവാര്‍ ബിജെപിയിലേക്ക് പോവുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ബിജെപിയില്‍ പോകുമെന്നും മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയാകാന്‍ താന്‍ ശ്രമിക്കുന്നുവെന്നുമുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് അജിത്‌ നേരത്തെ പറഞ്ഞിരുന്നു. ഇത്തരം വാര്‍ത്തകളെല്ലാം അഭ്യൂഹങ്ങളും ശുദ്ധ നുണകളുമാണ്. തൊഴിലില്ലായ്മ, കർഷകരുടെ പ്രശ്നങ്ങള്‍ എന്നിവയില്‍ നിന്ന് ശ്രദ്ധ തിരിക്കുക എന്ന ഉദ്ദേശത്തോടെ പടച്ചുവിടുന്ന വാര്‍ത്തകളാണ് ഇതെന്നും അജിത് പവാര്‍ പറഞ്ഞു.

Contact the author

National Desk

Recent Posts

Web Desk 23 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 5 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More