രാജ്യത്തിന്റെ സ്വത്ത് ശതകോടീശ്വരന്മാര്‍ക്കല്ല, പാവങ്ങള്‍ക്ക് കൊടുക്കാനാണ് ബസവണ്ണ പറഞ്ഞത്- രാഹുല്‍ ഗാന്ധി

ബംഗളുരു: സാമൂഹ്യപരിഷ്‌കര്‍ത്താവായ ബസവണ്ണയുടെ ആശയങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ബിജെപി പക്ഷെ അത് പിന്‍തുടരാറില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സമൂഹത്തില്‍ ഐക്യമുണ്ടാക്കുകയെന്നതായിരുന്നു ബസവണ്ണയുടെ ആശയമെന്നും ബിജെപി മതത്തിന്റെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബസവ ജയന്തിയോടനുബന്ധിച്ച് കഴിഞ്ഞ ദിവസം കര്‍ണാടകയിലെ വിജയപുരയില്‍ നടന്ന സമ്മേളനത്തിലായിരുന്നു രാഹുലിന്റെ പരാമര്‍ശം.

'രാജ്യത്തിന്റെ സ്വത്ത് പാവപ്പെട്ട, ആവശ്യക്കാരായ ജനങ്ങള്‍ക്കാണ് കൊടുക്കേണ്ടത്. അല്ലാതെ ശതകോടീശ്വരന്മാരായ അദാനിയെപ്പോലുളളവര്‍ക്കല്ല. ഞാന്‍ ബസവണ്ണയുടെ ആശയങ്ങള്‍ വായിക്കാനും ഉള്‍ക്കൊളളാനും ശ്രമിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സമ്പത്ത് ഏതെങ്കിലും കുറച്ച് ധനികരിലേക്ക് കേന്ദ്രീകരിക്കുന്നതിനെക്കുറിച്ചല്ല അദ്ദേഹം പറയുന്നത്. എന്നാല്‍ ഇവിടെ ബിജെപി പൊതുമേഖലാ സ്ഥാപനങ്ങള്‍ അദാനിക്ക് നല്‍കുകയാണ്. മോദി അഴിമതിക്കെതിരെ പ്രസംഗങ്ങളില്‍ സംസാരിക്കും. അഴിമതി നിറഞ്ഞ ഭരണമാണ് അവര്‍ രാജ്യത്ത് നടത്തുന്നത്'- രാഹുല്‍ ഗാന്ധി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കര്‍ണാടകയില്‍ കോണ്‍ഗ്രസ് 150 സീറ്റുകളില്‍ വിജയിക്കുമെന്നും അഴിമതിയിലൂടെ നേടിയ കാശുകൊണ്ട് എംഎല്‍എമാരെ വിലക്കെടുക്കാനോ കോണ്‍ഗ്രസിനെ അസ്ഥിരപ്പെടുത്താനോ ബിജെപിക്ക് കഴിയില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. മെയ് പത്തിനാണ് കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 13-നാണ് വോട്ടെണ്ണല്‍.

Contact the author

National Desk

Recent Posts

Web Desk 10 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More