കര്‍ണാടക: ബിജെപി വിരുദ്ധ വോട്ട് ഭിന്നിക്കാതിരിക്കാന്‍ സിപിഎമ്മും സിപിഐയും മത്സരിക്കുന്നത് വെറും 11 ഇടത്ത്; ബാക്കിയിടങ്ങളില്‍ പിന്തുണ കോണ്‍ഗ്രസിന്

ബംഗളുരു: കര്‍ണാടക നിയമസഭാ തെരഞ്ഞടുപ്പില്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കരുത് എന്ന ലക്ഷ്യത്തോടെ സിപിഎം മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം നാലായി കുറച്ചു. 2018-ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ സിപിഎം 19 മണ്ഡലങ്ങളിലാണ് മത്സരിച്ചിരുന്നത്. എന്നാല്‍ ഇത്തവണ മതേതര കക്ഷികള്‍ തമ്മില്‍ ത്രികോണ മത്സരം നടന്നാല്‍ ബിജെപി വിജയിക്കും എന്നതിനാലാണ് മത്സരിക്കുന്ന മണ്ഡലങ്ങളുടെ എണ്ണം കുത്തനെ കുറച്ചത് എന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. 

സിപിഎം മൂന്നു തവണ വിജയിച്ച ചിക്കബെല്ലാപ്പുര്‍ ബാഗെപ്പള്ളി, സംവരണ മണ്ഡലമായ കല്‍ബുര്‍ഗി റൂറല്‍, ബംഗളുരുവിനു സമീപമുള്ള കെ ആര്‍ പുര, കൊലാറിലെ കെ ജി എഫ് എന്നീ മണ്ഡലങ്ങളിലാണ്  മത്സരിക്കുന്നത്. ഇതില്‍ കൊലാറിലെ കെ ജി എഫ് മണ്ഡലത്തിലും നേരത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥി രണ്ടുവട്ടം വിജയിച്ചിട്ടുണ്ട്. സിപിഎം മത്സരിക്കുന്ന നാലിടങ്ങളില്‍ മൂന്നിടത്ത് ജെ ഡി യു സിപിഎമ്മിനെ പിന്തുണക്കും. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം കര്‍ണാടക നിയമസഭാ തെരഞ്ഞടുപ്പില്‍ 7 മണ്ഡലങ്ങളില്‍ മത്സരിക്കാനാണ് സിപിഐയുടെ തീരുമാനം. മറ്റിടങ്ങളില്‍ കോണ്‍ഗ്രസിന് പരിപൂര്‍ണ്ണ പിന്തുണ നല്‍കാനാണ് പാര്‍ട്ടി തീരുമാനം. മത്സരിക്കുന്ന 7 സീറ്റുകളില്‍ കോണ്‍ഗ്രസും സിപിഐയും തമ്മില്‍ സൌഹൃദ മത്സരമായിരിക്കും നടക്കുക എന്ന് കോണ്‍ഗ്രസ് വക്താവും കര്‍ണാടക ചുമതലയുള്ള നേതാവുമായ രണ്ദീപ് സിംഗ് സുര്‍ജെവാലാ പറഞ്ഞു.

Contact the author

National

Recent Posts

National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 4 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More