വന്ദേഭാരതിന് മലപ്പുറത്ത് സ്റ്റോപ്പ് അനുവദിക്കാത്തത് ജനങ്ങളോടുളള വിവേചനമെന്ന് മുസ്ലീം ലീഗ് നേതാക്കള്‍

മലപ്പുറം: വന്ദേഭാരത് എക്‌സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാത്തതിനെതിരെ മുസ്ലീം ലീഗ് രംഗത്ത്. ട്രെയിനിന് തിരൂരില്‍ സ്റ്റോപ്പ് ഒഴിവാക്കിയത് ജില്ലയിലെ ജനങ്ങളോടുളള വിവേചനമാണെന്ന് ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. രാഷ്ട്രീയ താല്‍പ്പര്യംവെച്ച് ഇത്തരം തീരുമാനങ്ങളെടുക്കുമ്പോള്‍ ഉദ്ദേശശുദ്ധി വഴിമാറുമെന്നും തിരൂരില്‍ സ്‌റ്റോപ്പ് ആവശ്യപ്പെട്ട് ലീഗ് സമരരംഗത്തേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ പോകുന്ന വന്ദേഭാരത് ട്രെയിനിന് കടന്നുപോകുന്ന ജില്ലകളിലെല്ലാം സ്‌റ്റോപ്പുണ്ട്. എന്നാല്‍ മലപ്പുറത്ത് സ്റ്റോപ്പില്ല. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്.

തിരൂരിനെ ഒഴിവാക്കിയുളള വന്ദേഭാരത് സ്റ്റോപ്പുകളുടെ ലിസ്റ്റ് അംഗീകരിക്കാനാവില്ലെന്നും രണ്ടാമത്തെ പരീക്ഷണ ഓട്ടത്തില്‍ തിരൂര് നിര്‍ത്താതെ പോയപ്പോള്‍തന്നെ അവഗണനയുടെ സൂചന ലഭിച്ചിരുന്നെന്നും ഇടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുളള മലപ്പുറത്തെ പ്രധാന സ്റ്റേഷനായ തിരൂരിനോടുളള അവഗണനക്കെതിരെ ജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടി നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മലപ്പുറം ജില്ലയോട് കടുത്ത അവഗണനയാണ് ഭരണകൂടം കാണിക്കുന്നതെന്ന് ടി വി ഇബ്രാഹിം എംഎല്‍എ പറഞ്ഞു. തിരൂര്‍ സ്റ്റോപ്പില്ലാത്തതിനെ ഒരു തരത്തിലും നീതീകരിക്കാനാവില്ലെന്നും രാജ്യം അതിനകത്തുളള ഒരു പ്രദേശത്തെ ജനതയോട് വിഭവ വിതരണത്തില്‍ കാണിച്ചുകൊണ്ടിരിക്കുന്ന ബോധപൂര്‍വ്വമായ നീതികേടിനെ തിരിച്ചറിഞ്ഞ് അവകാശങ്ങള്‍ക്കായി പോരാടുക തന്നെ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More