ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ബാറ്റ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ മോഷണം പോയി; ലക്ഷങ്ങളുടെ നഷ്ടം

Web Desk 10 months ago

ഡല്‍ഹി: ഐ പി എല്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ബാറ്റ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ മോഷണം പോയതായി പരാതി. ഏപ്രില്‍ 15ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മത്സരത്തിനെത്തിയപ്പോളായിരുന്നു മോഷണം നടന്നത്. 16 ബാറ്റുകളും പാഡുകളും ഷൂസുകളും ഗ്ലൗസുകളുമാണ് മോഷണം പോയത്. അതില്‍ അതില്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, ഫില്‍ സാള്‍ട്ട്, യാഷ് ധുല്‍ എന്നിവരുടെ ബാറ്റുകളുമുണ്ട്. മിച്ചല്‍ മാര്‍ഷിന്റെ രണ്ട് ബാറ്റും സാള്‍ട്ടിന്റെ മൂന്ന് ബാറ്റും യാഷ് ധുല്ലിന്റെ അഞ്ചുബാറ്റും നഷ്ടമായി.

വിദേശ താരങ്ങളുടെ ബാറ്റ് ഒന്നിന് ഒന്നര ലക്ഷം രൂപയ്ക്ക് മുകളില്‍ വില വരുമെന്നാണ് റിപ്പോര്‍ട്ട്‌. സംഭവത്തില്‍ ഡല്‍ഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. കളിക്കാരുടെ കിറ്റ് ബാഗുകളെല്ലാം സുരക്ഷിതമായി എത്തിക്കേണ്ട ചുമതല സ്വകാര്യ കമ്പനിക്കാണ്. ഐപിഎല്ലില്‍ കളിച്ച അഞ്ച് കളികളും തോറ്റ ഡല്‍ഹി പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.

Contact the author

Web Desk

Recent Posts

National Desk 2 months ago
News

ഇന്ത്യയില്‍ നിന്നുളള മൂന്നാമത്തെ വനിതാ ഗ്രാന്‍ഡ് മാസ്റ്ററായി വൈശാലി രമേശ്ബാബു

More
More
Sports Desk 6 months ago
News

ഉത്തേജക മരുന്ന് ഉപയോഗം; അത്‌ലറ്റ് ദ്യുതി ചന്ദിന് നാലുവര്‍ഷം വിലക്ക്

More
More
Sports Desk 8 months ago
News

അടുത്ത സീസണിലും പി എസ്ജിക്കായി കളിക്കും - എംബാപ്പെ

More
More
Sports Desk 8 months ago
News

ഇനി അധിക നാള്‍ കളിക്കില്ല; വിരമിച്ച ശേഷം ഫുട്ബോള്‍ ക്ലബ് ഉടമയാകും - റൊണാള്‍ഡോ

More
More
Sports Desk 8 months ago
News

പണം ആയിരുന്നു ലക്ഷ്യമെങ്കില്‍ സൌദിയിലേക്ക് പോകുമായിരുന്നു - മെസ്സി

More
More
Sports Desk 8 months ago
News

മെസി അമേരിക്കന്‍ ക്ലബ് ഇന്‍റര്‍ മയാമിയിലേക്ക്

More
More