ബിജെപിക്ക് ആരെയും അറസ്റ്റ് ചെയ്യാം, അവര്‍ ശക്തരാണ്- സിബിഐക്ക് മുന്നില്‍ ഹാജരാകും മുന്‍പ് കെജ്രിവാള്‍

ഡല്‍ഹി: ഒരാള്‍ അഴിമതിക്കാരനാവട്ടെ അല്ലാതിരിക്കട്ടെ, അതൊന്നും ഒരു വിഷയമല്ല. അവര്‍ക്ക് ആരെയും അറസ്റ്റുചെയ്യാം, അവര്‍ അത്രക്ക് ശക്തരാണ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെതാണ് വാക്കുകള്‍, ഇന്നു രാവിലെ ചോദ്യം ചെയ്യലിനായി സിബിഐ ഒഫീസിലേക്ക് പോകും മുന്‍പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി. 

മദ്യനയ കേസില്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ സിബിഐ ഇതിനകം തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടാകാം. അങ്ങനെയൊരു നിര്‍ദ്ദേശം അവര്‍ക്ക് ബിജെപിയില്‍ നിന്നുന്‍ ലഭിച്ചിട്ടുണ്ട് എങ്കില്‍ പിന്നെ ആരാണ് ഈ സിബിഐ. അവര്‍ തന്നെ അറസ്റ്റുചെയ്യുമെന്നും ആം ആദ്മി പാര്‍ട്ടി ചീഫ് കൂടിയായ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. " എന്നെ സംബന്ധിച്ച് ഒന്നും മറച്ചു വെയ്ക്കാനില്ല. അന്വേഷണത്തോടും ചോദ്യം ചെയ്യലിനോടും സഹകരിക്കും. സത്യം മാത്രമേ പറയൂ, പക്ഷെ അറസ്റ്റു ചെയ്യാന്‍ വിചാരിച്ചാല്‍ അവര്‍ അതുചെയ്യും. അവര്‍ ശക്താരാണ്''-കെജ്രിവാള്‍ പറഞ്ഞു.

ഡല്‍ഹി ഉപമുഖ്യമന്ത്രിയും കെജ്രിവാള്‍ കഴിഞ്ഞാല്‍ ആം ആദ്മി പാര്‍ട്ടിയുടെ ഏറ്റവും വലിയ നേതാവുമായ മനീഷ് സിസോദിയയെ മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റുചെയ്ത് ജയിലില്‍ അടച്ചിരിക്കുകയാണ്. ഇതിനുതൊട്ടുപിറകെയാണ് ഇപ്പോള്‍ കെജ്രിവാളിനെ സി ബി ഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. കെജ്രിവാള്‍ അറസ്റ്റുചെയ്യപ്പെടുമെന്ന അഭൂഹം ശക്തമാണ്. രാവിലെ സി ബി ഐ ആസ്ഥാനത്തേക്ക് പോകും മുന്പ് അരവിന്ദ് കെജ്രിവാള്‍  ആം ആദ്മി പാര്‍ട്ടി നേതാക്കളുടെ അടിയന്തിര യോഗം വിളിച്ചുചേര്‍ത്തു. തുടര്‍ന്ന് രാജ്ഘട്ടിലെത്തി ഗാന്ധി സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയതിനുശേഷമാണ് ചോദ്യം ചെയ്യലിനായി പുറപ്പെട്ടത്. 

Contact the author

National Desk

Recent Posts

Web Desk 5 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More