പാലക്കാട്: സംസ്ഥാനത്തിന് അനുവദിക്കപ്പെട്ട വന്ദേ ഭാരത് ട്രെയിന്‍ പരീക്ഷണയോട്ടത്തിനായി പാലക്കാട്ടെത്തി. 16 കാറുകളുള്ള രണ്ട് റേക്കുകളാണ് കേരളത്തിന് കൈമാറിയത്. പാലക്കാട്ടെത്തിയ വന്ദേ ഭാരത് എക്സ്പ്രസിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. തിരുവനന്തപുരത്ത് നിന്ന് ഈ മാസം 22ന് പരീക്ഷണയോട്ടം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം 24 പ്രധാനമന്ത്രിയാണ് ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്യുക.
പ്രഖ്യാപന പ്രകാരം രണ്ടുരണ്ട് വന്ദേഭാരത് എക്സ്പ്രസുകളാകും കേരളത്തിന് ലഭിക്കുക. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. 16 കോച്ചുകളാകും എക്സ്പ്രസിനുണ്ടാവുക. അത്യന്താധുനിക സൌകര്യങ്ങളുള്ള കോച്ചില്‍ റിക്ലൈനര്‍ സീറ്റുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. എക്സിക്യൂട്ടിവ് കോച്ചില്‍ 180 ഡിഗ്രി റൊട്ടേറ്റിംഗ് സീറ്റുകളുണ്ട്. ട്രെയിന്‍ പോകുന്ന ദിക്കിലേക്ക് സീറ്റിന്റെ ദിശ തിരിക്കാനാകും. സീറ്റുകള്‍ക്ക് മുന്നില്‍ 32 ഇഞ്ച് സ്ക്രീനുകളും ക്രമീകരിച്ചിട്ടുണ്ട്. യാത്രയ്ക്കിടെ ഇന്‍ഫോടെയിന്‍മെന്റിന് അവസരമുണ്ട്.
വന്ദേഭാരത് എക്സ്പ്രസിന് തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലെത്താന്‍ 7 മണിക്കൂറില്‍ കുറഞ്ഞ സമയമേ വേണ്ടൂ എന്നാണ് കണക്കാക്കപ്പെടുന്നത്. ഓരോ എക്സ്പ്രസിന്റെയും രണ്ട് അറ്റത്തും ഡ്രൈവറുടെ ക്യാബിനുള്ളതിനാല്‍ ട്രെയിനിന്റെ ദിശ മാറ്റാന്‍ സമയനഷ്ടമുണ്ടാവില്ല. മികച്ച സുരക്ഷാ സംവിധാനവും വന്ദേഭാരതിന്റെ പ്രത്യേകതയാണ്. ട്രെയിനുകള്‍ കൂട്ടിയിടിക്കുന്നത് തടയാന്‍ തദ്ദേശീയമായി വികസിപ്പിച്ച ടെക്നോളജിയായ കവാച്ച് ടെക്നോളജി പ്രകാരമുള്ള സുരക്ഷാ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ദക്ഷിണ റെയില്‍വേയിലെ മൂന്നാമത്തെയും രാജ്യത്തെ 14ാമത്തെയും വന്ദേഭാരത് ട്രെയിന്‍ കേരളത്തില്‍ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയാണ് സര്‍വിസ് നടത്തുക.
വന്ദേഭാരത് എക്സ്പ്രസിന് മണിക്കൂറില്‍ 160 കിലോമീറ്ററിലധികം വേഗത്തില്‍ ഓടാന്‍ കഴിയും. എന്നാല്‍ കേരളത്തിലെ പാതകളുടെ പ്രത്യേകതകളും ക്ഷമതക്കുരവും മൂലം ആ വേഗത എടുക്കാന്‍ കഴിയില്ല. 110 കിലോമീറ്റര്‍ വരെ വേഗം മാത്രമേ ലഭിക്കൂ എന്നാണ് വിലയിരുത്തല്‍. ട്രെയിനിലെ യാത്രാ നിരക്ക് സംബന്ധിച്ച് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലപ്പുറം വലിയ ചാര്‍ജ്ജ് കൊടുക്കെണ്ടിവരുമോ എന്നാ ആശങ്കയിലാണ് ദീര്‍ഘദൂര ട്രെയില്‍ യാത്രക്കാര്‍.