പരിക്ക് പറ്റിയെന്നത് വ്യാജ വാര്‍ത്ത - സഞ്ജയ്‌ ദത്ത്

മുംബൈ: തനിക്ക് പരിക്ക് പറ്റിയെന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് നടന്‍ സഞ്ജയ്‌ ദത്ത്. സുഖമായിരിക്കുന്നുവെന്നും നിങ്ങളുടെ സ്നേഹത്തിനും അന്വേഷണങ്ങള്‍ക്കും നന്ദിയെന്നും സഞ്ജയ്‌ ദത്ത് ട്വീറ്റ് ചെയ്തു. കന്നഡ സിനിമ കെ.ഡിയുടെ ചിത്രീകരണത്തിന് ഇടയില്‍ സഞ്ജയ് ദത്തിന് പരിക്ക് പറ്റിയെന്നും ഗഡി റോഡിലെ സെറ്റില്‍ ബോംബ് സ്ഫോടന രംഗം ചിത്രീകരിക്കുന്നതിന് ഇടയിലാണ് സംഭവം നടന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നടന്‍ വിശദീകരണവുമായി രംഗത്തെത്തിയത്. 

'സിനിമ ചിത്രീകരണത്തിനിടെ എനിക്ക് പരിക്കുപറ്റിയെന്ന വാര്‍ത്ത വ്യാജമാണ്. ദൈവാനുഗ്രഹത്താൽ ഞാൻ ഇപ്പോള്‍ ആരോഗ്യവാനാണ്. എന്‍റെ പുതിയ ചിത്രമായ കെ ഡി സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സംഘട്ട രംഗങ്ങള്‍ ഷൂട്ട്‌ ചെയ്യുമ്പോള്‍ അണിയറപ്രവര്‍ത്തകര്‍ അതിനുവേണ്ട സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ട്. നിങ്ങളുടെ അന്വേഷണങ്ങള്‍ക്ക് നന്ദി, ആരും ആശങ്കപ്പെടേണ്ടതില്ല' - സഞ്ജയ്‌ ദത്ത് പറഞ്ഞു.

പ്രേമിന്റെ സംവിധാനത്തില്‍ വരുന്ന ആക്ഷന്‍ ഡ്രാമ സിനിമയാണ് കെ.ഡി. കെവിഎന്‍ പ്രൊഡക്ഷന്‍സ് ആണ് സിനിമ നിര്‍മിക്കുന്നത്. . കന്നഡ, ഹിന്ദി, തമിഴ്, തെലുഗ്, മലയാളം ഭാഷകളില്‍ സിനിമ പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ട്‌. അതേസമയം, വിജയ്‌ നായകനാവുന്ന ലിയോയിലും സഞ്ജയ്‌ ദത്ത് പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. തൃഷയാണ് സിനിമയില്‍ നായികയായി എത്തുന്നത്. 

Contact the author

National Desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More