അമൃത്സര്‍: പഞ്ചാബിലെ ഭട്ടിന്‍ഡ സൈനീക ക്യാമ്പില്‍ ജവാനെ മരിച്ച നിലയില്‍ കണ്ടെത്തി. ലഘുരാജ് ശങ്കര്‍ എന്ന ജവാനാണ് മരിച്ചത്. സ്വന്തം തോക്കില്‍ നിന്നാണ് ലഘുരാജിന് വെടിയേറ്റത്. സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ നടന്ന വെടിവെപ്പുമായി സംഭവത്തിന് ബന്ധമില്ലെന്ന് സൈന്യം അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഭട്ടിന്‍ഡ ക്യാമ്പില്‍ വെടിവെപ്പ് ഉണ്ടായത്. സംഭവത്തില്‍ നാല് സൈനീകര്‍ കൊല്ലപ്പെട്ടിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, ഭട്ടിന്‍ഡ വെടിവെപ്പില്‍ തിരിച്ചറിഞ്ഞിട്ടില്ലാത്ത രണ്ടു പേര്‍ക്കെതിരെ പഞ്ചാബ് പൊലീസ് കേസെടുത്തു. മുഖം മൂടി ധരിച്ചെത്തിയവരാണ് വെടിയുതിര്‍ത്തതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വെളുത്ത കുര്‍ത്തയും പൈജാമയും ധരിച്ചാണ് സംഘം ക്യാമ്പിലെത്തിയത്. ആക്രമണത്തിന് ശേഷം ഇരുവരും വനമേഖലയിലേക്ക് ഓടിയൊളിച്ചെന്നും എഫ്ഐആറില്‍ പറയുന്നു. പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ലെന്നും സംഭവുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങള്‍ പ്രച്ചരിപ്പിക്കരുതെന്നും പൊലീസ് വ്യക്തമാക്കി.