കര്‍ണാടക: ബിജെപിയില്‍ തമ്മിലടി; മുന്‍ ഉപമുഖ്യമന്ത്രി കോണ്‍ഗ്രസിലേക്ക്

ബംഗളുരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ ഭരണകക്ഷിയായ ബിജെപിയില്‍ തമ്മിലടി രൂക്ഷമായി. ഒന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയതോടെ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ പരസ്യമായി രംഗത്തെത്തി. തനിക്ക് സീറ്റ് നിഷേധിച്ച പാര്‍ട്ടി തീരുമാനത്തില്‍ പ്രതിഷേധിച്ച് മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ലക്ഷ്മണ്‍ സാവദി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

189 സ്ഥാനാര്‍ഥികളെയാണ് ബി ജെ പി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സീറ്റ് ലഭിക്കത്തതിലും നേതൃത്വത്തോട് ഇടഞും നിരവധി ബിജെപി നേതാക്കളാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷട്ടര്‍ സുബ്ബള്ളിയില്‍ റിബലായി മത്സരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടിക്കകത്തെ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് നേരത്തെ മറ്റൊരു ഉപമുഖ്യമന്ത്രി  കെ.എസ് ഈശ്വരപ്പ ചൊവ്വാഴ്ച്ച രാഷ്ട്രീയ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. സീറ്റ് നിഷേധിക്കപ്പെട്ട ബിജെപി നേതാക്കളെ പിന്തുണച്ച് രാംദുര്‍ഗ്, ജയനഗര്‍, ബെലഗാവി നോര്‍ത്ത് എന്നിവിടങ്ങളില്‍ അണികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു.ഇപ്പോള്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടികയില്‍ അമ്പത്തി രണ്ടുപേര്‍ പുതുമുഖങ്ങളാണ്. 

കോണ്‍ഗ്രസ് പുറത്തയാക്കിയ രണ്ടാംഘട്ട പട്ടികയില്‍ ബിജെപിയില്‍ നിന്ന് പുറത്തായവരും നിലവിലെ എം എല്‍ എ മാരും ഇടം പിടിച്ചിട്ടുണ്ട്. ബിജെപിയില്‍ നിന്ന് രാജിവെച്ച എംഎല്‍എ ബാബു റാവു ചിന്‍ജാന്‍സുര്‍, ജനതാദള്‍ എസില്‍ നിന്ന് രാജിവെച്ച മുന്‍ കോണ്‍ഗ്രസ് നേതാവുകൂടിയായ ആര്‍ ശ്രീനിവാസ്, കര്‍ണാടക സര്‍വോദയ പാര്‍ട്ടി നേതാവ് ദര്‍ശന്‍ പുട്ടണ്ണ എന്നിവരാണ് കോണ്‍ഗ്രസ് പട്ടികയില്‍ ഇടം കണ്ടെത്തിയത്. ബാബു റാവു ചിന്‍ജാന്‍സുര്‍ ഗുമിത്കല്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമ്പോള്‍ ആര്‍ ശ്രീനിവാസ് ഗുബ്ബിലാണ് മത്സരിക്കുക. മേലുകൊട്ടെ സീറ്റാണ് ദര്‍ശന്‍ പുട്ടണ്ണക്ക് നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി ബിജെപി നേതാക്കളും പ്രവര്‍ത്തകരുമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്.

ആകെ 224 സീറ്റുകളിലേക്കാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 10-ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മിക്ക സര്‍വ്വേ ഫലങ്ങളും കോണ്ഗ്രസ് വിജയമാണ് പ്രവചിക്കുന്നത്. മെയ് 13 നാണ് ഫലം പ്രഖ്യാപിക്കുക.  


Contact the author

National

Recent Posts

Web Desk 6 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More