ഭക്ഷണത്തിന്‍റെ പേരില്‍ ഞങ്ങളാരെയും ചുട്ടുകൊന്നിട്ടില്ല - ബിജെപിക്കെതിരെ ആദിത്യ താക്കറെ

ശിവസേനയുടെയും ബിജെപിയുടേയും 'ഹിന്ദുത്വ' രണ്ടാണെന്ന് ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെ. 'കഴിക്കുന്ന ഭക്ഷണത്തിന്‍റെ പേരില്‍ ആളുകളെ കത്തിച്ചു കൊല്ലുന്നതല്ല ഞങ്ങളുടെ ഹിന്ദുത്വ. എന്റെ അച്ഛനും (ഉദ്ധവ് താക്കറെ), മുത്തച്ഛനും (ബാല്‍ താക്കറെ) ഞങ്ങളെ പഠിപ്പിച്ചത് അതല്ല. മഹാരാഷ്ട്രയിലുള്ള ഞങ്ങളുടെ അണികള്‍ക്കും വെറുപ്പിന്റെയും വിദ്വേഷത്തിന്‍റെയും ഹിന്ദുത്വ വശമില്ല' എന്ന് അദ്ദേഹം പറഞ്ഞു. ഹൈദരാബാദിലെ ഗീതം യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യവെയാണ് ആദിത്യ താക്കറെ ബിജെപിക്കെതിരെ ആഞ്ഞടിച്ചത്.

അയോധ്യയിൽ രാമക്ഷേത്രം നിര്‍മ്മിക്കാന്‍പോകുന്നത് തങ്ങളാണെന്ന ബിജെപിയുടെ അവകാശവാദത്തെയും ആദിത്യ വിമര്‍ശിച്ചു. കേന്ദ്രസർക്കാരല്ല സുപ്രീം കോടതിയാണ് അവിടെ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിക്ക് അധികാരമാണ് വലുത്. 2014ൽ ശിവസേനയെ പിന്നില്‍നിന്ന് കുത്തി പുറത്തു ചാടിച്ചത് അവരാണ്. അന്നാണ് അവരുടെ തനിനിറം ബോധ്യമായത്. അന്നും ഇന്നും ഞങ്ങള്‍ ഹിന്ദുവാണ്. എന്റെ മുത്തച്ഛന്റെ ആശയങ്ങളോട് എന്തെങ്കിലും ബഹുമാനം ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം കെട്ടിപ്പടുത്ത പാർട്ടിയെ അവർ തകര്‍ക്കാന്‍ ശ്രമിക്കുമായിരുന്നില്ല. കശ്മീരി പണ്ഡിറ്റുകളെ കുറിച്ച് ബിജെപി ഇപ്പോള്‍ ഒരക്ഷരം മിണ്ടാറില്ല. എന്താണ് കാരണം? കശ്മീരിൽ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് അവരിന്നും മാറിക്കൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണ്. ഭിന്നിപ്പിന്‍റെ രാഷ്ട്രീയം കളിക്കുകയാണ് ബിജെപി' - ആദിത്യ താക്കറെ കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 13 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More