ബംഗളുരു: പ്രധാനമന്ത്രി നരേന്ദ്രമോദി ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തില്‍ ജംഗിള്‍ സഫാരി നടത്തിയതില്‍ വിമര്‍ശനവുമായി കര്‍ണാടക കോണ്‍ഗ്രസ്. ദയവുചെയ്ത് ബന്ദിപ്പൂരും അദാനിക്ക് വില്‍ക്കരുതെന്ന് കോണ്‍ഗ്രസ് നരേന്ദ്രമോദിയോട് പറഞ്ഞു. 'കഴിഞ്ഞ 70 വര്‍ഷം കോണ്‍ഗ്രസ് എന്തുചെയ്തു എന്നാണ് നരേന്ദ്രമോദി ചോദിക്കുന്നത്. നിങ്ങള്‍ ഇന്ന് സഫാരി ആസ്വദിക്കുന്ന ബന്ദിപ്പൂര്‍ കടുവാ സംരക്ഷണ പദ്ധതി 1973-ല്‍ നടപ്പിലാക്കിയത് കോണ്‍ഗ്രസ് സര്‍ക്കാരാണ്. അതുകൊണ്ട് ഇന്ന് കടുവകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായി. ഒരു അപേക്ഷയുണ്ട്, ദയവുചെയ്ത് ബന്ദിപ്പൂര്‍ അദാനിക്ക് വില്‍ക്കരുത്'- കര്‍ണാടക കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അമ്പതുവര്‍ഷം മുന്‍പ് ബന്ദിപ്പൂരില്‍ ആരംഭിച്ച പ്രൊജക്ട് ടൈഗര്‍ പദ്ധതിയുടെ മുഴുവന്‍ ക്രെഡിറ്റും പ്രധാനമന്ത്രി ഇന്ന് ഏറ്റെടുക്കും എന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശിന്റെ പരിഹാസം. രണ്ടുമണിക്കൂറോളമാണ് പ്രധാനമന്ത്രി ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വ്വില്‍ ചെലവഴിച്ചത്. കാക്കി നിറമുളള പാന്റും തൊപ്പിയും ടീഷര്‍ട്ടും ജാക്കറ്റും ധരിച്ചാണ് മോദി ബന്ദിപ്പൂര്‍ സന്ദര്‍ശനത്തിനെത്തിയത്.