ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്ത അവാസ്തവം- ഉണ്ണി മുകുന്ദന്‍

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി നടന്‍ ഉണ്ണി മുകുന്ദന്‍. നിലവില്‍ സിനിമാ ചിത്രീകരണ തിരക്കിലാണെന്നും പ്രചരിക്കുന്ന വാര്‍ത്ത സത്യമല്ലെന്നും നടന്‍ പ്രതികരിച്ചു. രാഷ്ട്രീയത്തോടും രാഷ്ട്രീയക്കാരോടും ബഹുമാനമുണ്ടെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. 'രാഷ്ട്രീയ പ്രവര്‍ത്തനം നിസ്സാരമായി കാണുന്നില്ല. എന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണ്. ‘ഗന്ധര്‍വ്വ ജൂനിയറിന്റെ’ ചിത്രീകരണ തിരക്കുകളിലാണ് ഞാനിപ്പോള്‍. വലിയ ഷെഡ്യൂളാണിത്. കൂടൂതല്‍ വിവരങ്ങള്‍ വഴിയേ അറിയിക്കാമെന്നും' ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഞാൻ രാഷ്ട്രീയത്തിലേക്ക് വരുന്നുവെന്ന വാർത്തകൾ ശ്രദ്ധയിൽ പെട്ടു. അത് വ്യാജമാണ്. പുതിയ ചിത്രമായ ഗന്ധർവ്വ ജൂനിയറിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് ഞാൻ. നീണ്ട ഷെഡ്യൂൾ ആണ്. അത് സംബന്ധിച്ച വിവരങ്ങൾ അറിയിക്കാം. ഇത്തരം വാർത്തകൾ പുറത്തുവിടുന്നതിന് മുൻപ് അതിന്റെ വസ്തുതയെക്കുറിച്ച് പരിശോധിക്കണമെന്ന് മാധ്യമ സ്ഥാപനങ്ങളോട് വിനീതമായി അഭ്യർഥിക്കുന്നു' - എന്നാണ് ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ബി.ജെ.പിയുടെ ലോക്സഭാ സ്ഥാനാർഥിയായി ഉണ്ണി മുകുന്ദൻ മത്സരിക്കാൻ ഒരുങ്ങുന്നു, പാലക്കാട് മണ്ഡലത്തിൽ സ്ഥാനാർഥിയാകും മുതലായ അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. ഇതിനെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Social Post

സ്ത്രീവിരുദ്ധമായ പിങ്ക് ടാക്സ്

More
More
Web Desk 1 day ago
Social Post

പ്രായം കൂടുന്തോറും മൂല്യം കൂടുന്ന ബാര്‍ബികള്‍

More
More
Web Desk 3 days ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

More
More
Web Desk 3 days ago
Social Post

ബിജെപി വാഷിംഗ് മെഷീന്‍ വെളുപ്പിച്ചെടുത്ത നേതാക്കള്‍ !

More
More
Web Desk 1 week ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 1 week ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More