കെ ടി ജലീലിനെ തീവ്രവാദി എന്ന് വിളിച്ചത് അത്യന്തം ഗൗരവതരമാണ് - കെ സുധാകരന്‍

കെ ടി ജലീലിനെ ബിജെപിയുടെ  സംസ്ഥാന തല നേതാവ് തീവ്രവാദി എന്ന് വിളിച്ചത് അത്യന്തം ഗൗരവകരമായ വിഷയമാണെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ പറഞ്ഞു. മുസ്ലിം പേരുണ്ടായി പോയതിന്റെ പേരിൽ തീവ്രവാദി എന്ന് മുദ്രകുത്തപ്പെട്ട ഈ വിഷയത്തിൽ നിയമനടപടികൾക്ക് ജലീൽ തയ്യാറായാൽ ധൈര്യം പകർന്നു നൽകാൻ കോൺഗ്രസ് ഉണ്ടാകും.  പരാതി കൊടുത്തിട്ടും പിണറായി വിജയൻ എന്ന ആഭ്യന്തര മന്ത്രി ബിജെപി നേതാവിനെതിരെ നടപടിയെടുക്കാൻ തയ്യാറായില്ലെങ്കിൽ  ജലീലിന്റെ നീതിക്കുവേണ്ടി ശബ്ദമുയർത്താനും കോൺഗ്രസ് എന്ന മതേതര പ്രസ്ഥാനം ഇവിടെയുണ്ടാകുമെന്നും സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

എൽഡിഎഫ് എംഎൽഎ  കെ ടി ജലീലിനെ ബിജെപിയുടെ  സംസ്ഥാന തല നേതാവ് തീവ്രവാദി എന്ന് വിളിച്ചത് അത്യന്തം ഗൗരവകരമായ വിഷയമാണ്. ജലീൽ രാഷ്ട്രീയമായി ഞങ്ങളുടെ എതിർപക്ഷത്ത് നിൽക്കുന്ന ആളാണ്. സിപിഎമ്മിനെ പോലെ ഒരു ക്രിമിനൽ പാർട്ടിയുടെ പുറമ്പോക്കിൽ അകത്തോ പുറത്തോ എന്നറിയാതെ തുടരുന്ന ജലീലിനോട് ഞങ്ങൾക്ക് യാതൊരു അനുഭാവവുമില്ല. അയാൾ അധികാരത്തിലിരിക്കുമ്പോൾ നടത്തിയ ക്രമക്കേടുകളും സ്വജനപക്ഷപാതവും ഒക്കെ കേരള സമൂഹത്തിന് വ്യക്തവുമാണ്. പക്ഷേ ഒരു മുസ്ലിം നാമധാരി ആയതിന്റെ പേരിൽ അയാളെ തീവ്രവാദി എന്ന് മുദ്രകുത്തുന്നതിനോട് യോജിക്കാനാവില്ല. നിലവിൽ ജലീലിന് തീവ്രവാദ സംഘടനകളും ആയി ബന്ധമുണ്ടെങ്കിൽ അത് വ്യക്തമാക്കേണ്ടത് കേന്ദ്ര -സംസ്ഥാന ഭരണകൂടങ്ങളാണ്.

ഭരണപക്ഷത്തെ എംഎൽഎ - യെ തീവ്രവാദി എന്ന് വിളിച്ചിട്ടും സിപിഎം പുലർത്തുന്ന കുറ്റകരമായ മൗനം അത്ഭുതപ്പെടുത്തുന്നു.ഈ വിഷയത്തിൽ നിയമനടപടികൾ സ്വീകരിക്കാൻ പോലും ജലീൽ ഭയപ്പെടുകയാണ്. ബിജെപിക്കെതിരെ സംസാരിച്ചാൽ പിണറായി വിജയൻ പോലും തന്നെ പിന്തുണക്കില്ലെന്ന് ജലീൽ കരുതുന്നുണ്ടാകും. മുസ്ലിം പേരുണ്ടായി പോയതിന്റെ പേരിൽ തീവ്രവാദി എന്ന് മുദ്രകുത്തപ്പെട്ട ഈ വിഷയത്തിൽ നിയമനടപടികൾക്ക് ജലീൽ തയ്യാറായാൽ ധൈര്യം പകർന്നു നൽകാൻ കോൺഗ്രസ് ഉണ്ടാകും.  പരാതി കൊടുത്തിട്ടും പിണറായി വിജയൻ എന്ന ആഭ്യന്തര മന്ത്രി ബിജെപി നേതാവിനെതിരെ നടപടിയെടുക്കാൻ തയ്യാറായില്ലെങ്കിൽ  ജലീലിന്റെ നീതിക്കുവേണ്ടി ശബ്ദമുയർത്താനും കോൺഗ്രസ് എന്ന മതേതര പ്രസ്ഥാനം ഇവിടെയുണ്ടാകും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Social Post

പ്രായം കൂടുന്തോറും മൂല്യം കൂടുന്ന ബാര്‍ബികള്‍

More
More
Web Desk 2 days ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

More
More
Web Desk 2 days ago
Social Post

ബിജെപി വാഷിംഗ് മെഷീന്‍ വെളുപ്പിച്ചെടുത്ത നേതാക്കള്‍ !

More
More
Web Desk 6 days ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 1 week ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More