വെളുത്ത ചിരിയുമായി ബിജെപി നേതാക്കള്‍ സമീപിക്കുന്നുണ്ടെങ്കില്‍ ഓര്‍ത്തോ അത് ചെകുത്താന്റെ ചിരിയാണ്- കെ സുധാകരന്‍

തിരുവനന്തപുരം: ബിജെപിയുടെ ക്രൈസ്തവ സ്‌നേഹം കാപട്യമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. വെളുത്ത ചിരിയുമായി ബിജെപി നേതാക്കള്‍ നിങ്ങളെ സമീപിക്കുന്നുണ്ടെങ്കില്‍ അത് ചെകുത്താന്റെ ചിരിയാണെന്ന് ഇനിയെങ്കിലും തിരിച്ചറിയണമെന്ന് കെ സുധാകരന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ക്രിസ്ത്യാനികളെ എവിടെകണ്ടാലും തല്ലണമെന്നും അങ്ങനെ ചെയ്യുന്നവരെ താന്‍ സംരക്ഷിക്കാമെന്നും ബിജെപി നേതാവ് പറയുന്ന വീഡിയോയ്‌ക്കൊപ്പമാണ് കെ സുധാകരന്‍ ഇക്കാര്യം പറഞ്ഞത്.

'ക്രിസ്ത്യാനികളെ എവിടെ കണ്ടാലും തല്ലണം എന്നാണ് കര്‍ണാടക മന്ത്രിസഭയിലെ പ്രമുഖനും നടക്കാന്‍ പോകുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയുമായ ബിജെപി നേതാവ് പറഞ്ഞത്. തല്ലിയിട്ട് വരുന്നവരെ സംരക്ഷിക്കാമെന്ന ഉറപ്പും ബിജെപി നേതൃത്വം നല്‍കിയിട്ടുണ്ട്. ഈ പാര്‍ട്ടിയെ രക്ഷകരായി തെറ്റിദ്ധരിച്ചിരിക്കുന്ന ഒരുവിഭാഗം ക്രിസ്തുമത വിശ്വാസികള്‍ കേരളത്തിലുമുണ്ട്. വെളുത്ത ചിരിയുമായി ബിജെപി നേതാക്കള്‍ നിങ്ങളെ സംരക്ഷിക്കുന്നുണ്ടെങ്കില്‍ അത് ചെകുത്താന്റെ ചിരിയാണെന്ന് ഇനിയെങ്കിലും തിരിച്ചറിയുക'-കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈസ്റ്റര്‍ ദിനത്തില്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ ക്രിസ്ത്യന്‍ പുരോഹിതരുമായി കൂടിക്കാഴ്ച്ച നടത്തിയ പശ്ചാത്തലത്തിലാണ് കെ സുധാകരന്റെ പ്രതികരണം. നരേന്ദ്രമോദി നല്ല നേതാവാണെന്നും ഇന്ത്യയിലെ ക്രൈസ്തവര്‍ അരക്ഷിതാവസ്ഥയിലല്ലെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയും പറഞ്ഞിരുന്നു.

അതേസമയം, ഈസ്റ്റര്‍ ദിനത്തിലെ പളളി സന്ദര്‍ശനംകൊണ്ട് ബിജെപിയോടുളള ക്രൈസ്തവരുടെ നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസോലിയാസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കത്തോലിക്കാ ബാവ പറഞ്ഞു. ഉത്തരേന്ത്യയിലെ ക്രൈസ്തവര്‍ക്കെതിരായ ആക്രമണത്തില്‍ പങ്കില്ലെങ്കില്‍ ബിജെപിയും ആര്‍എസ്എസും അത് പരസ്യമായി പറയണമെന്നും അല്ലാത്ത കാലത്തോളം ബിജെപിയുടെ വാക്കുകളെ വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 5 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 5 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 6 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More