കോഴിക്കോട്: സംസ്ഥാനത്ത് ഇത്തവണ മണ്‍സൂണ്‍ കനക്കുമെന്ന് പ്രവചനം. വിദേശ സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ സ്ഥാപനമായ അക്യൂവെതറിന്റെതാണ് പ്രവചനം. കേരളത്തിന്റെ തെക്ക്, മധ്യമേഖലകളില്‍ 90 മുതല്‍ 100 ശതമാനം വരെ മഴ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. പോസിറ്റീവ് ഐ.ഒ.ഡി കൂടുതല്‍ മഴ നല്‍കുമെന്നും കാലവര്‍ഷം വിടവാങ്ങാന്‍ വൈകുമെന്നും പ്രാഥമിക മണ്‍സൂണ്‍ പ്രവചനം വ്യക്തമാക്കുന്നു. യൂറോപ്യന്‍ കാലാവസ്ഥാ പ്രവചന മാതൃകയായ ഇ സി എം ഡബ്ലൂ എഫും ഈ പ്രവചനത്തെ ശരിവെയ്ക്കുന്നുണ്ട്.
കേരളത്തില്‍ അതിശക്തമായ മണ്‍സൂണ്‍ ലഭിക്കുമെന്ന് ഇ സി എം ഡബ്ലൂ എഫ് നിരീക്ഷിക്കുന്നു. തെക്കന്‍ ജില്ലകളിലാണ് അതിശക്തമായ മഴ ലഭിക്കുക. ഇന്ത്യന്‍ ഓഷ്യന്‍ ഡൈ പോള്‍ എന്ന ഇന്ത്യന്‍ മഹാസമുദ്രത്തിലെ താപനിലയുമായി ബന്ധപ്പെട്ട പ്രതിഭാസമാണ് മഴ കൂടാന്‍ കാരണമായി യൂറോപ്യന്‍ ഏജന്‍സി ചൂണ്ടിക്കാട്ടുന്നത്. ഇ സി എം ഡബ്ലൂ എഫ്, അക്യൂവെതര്‍ തുടങ്ങിയ അന്താരാഷ്ട്ര കാലാവസ്ഥാ നിരീക്ഷകരും ഏജന്‍സികളും മണ്‍സൂണിന്റെ പ്രാഥമിക സൂചനകള്‍ പുറത്തുവിട്ടു തുടങ്ങിയിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത് കാലവര്‍ഷം ഈ മാസം പകുതിയോടെ തന്നെ എത്തുമെന്നാണ്. എന്നാല്‍ അതിശക്തമായ മഴയെ സംബന്ധിച്ച് വലിയ സൂചനകള്‍ നല്‍കാന്‍ അവര്‍ തയാറായിട്ടില്ല. അമേരിക്കന്‍ കാലാവസ്ഥാ ഏജന്‍സിയായ എന്‍ ഒ എ എ യുടെ നിരീക്ഷണ പ്രകാരം എല്‍നീനോ ഉള്ളതിനാല്‍ കേരളത്തില്‍ മഴ കുറയാനാണ് സാധ്യതയെന്നാണ്. പസഫിക് സമുദ്രത്തിലെ ഭൂമധ്യരേഖാ പ്രദേശത്ത് ചൂടു കൂടുന്നതാണ് എല്‍നിനോക്ക് കാരണമാകുക. അത് മണ്‍സൂണിന് കാരണമാകുന്ന വാണിജ്യ വാതത്തെ ദുര്‍ബലപ്പെടുത്തുമെന്നാണ് എന്‍.ഒ.എ.എയുടെ പ്രവചനം.